Workplace സേവന നിബന്ധനകൾ
ഒരു കമ്പനിക്കോ മറ്റ് ലീഗൽ എന്റിറ്റിക്കോ വേണ്ടി നിങ്ങൾ ഈ WORKPLACE ഓൺലൈൻ നിബന്ധനകളിൽ (“ഉടമ്പടി”) ഏർപ്പെടുകയാണെന്നും ഈ ഉടമ്പടി പാലിക്കാൻ ആ എന്റിറ്റിയെ ബാധ്യസ്ഥരാക്കാനുള്ള പൂർണ്ണമായ അധികാരം നിങ്ങൾക്കുണ്ടെന്നും നിങ്ങൾ ഉറപ്പുനൽകുകയും അംഗീകരിക്കുകയും ചെയ്യുന്നു. തുടർന്നുവരുന്ന “നിങ്ങൾ”, “നിങ്ങളുടെ” അല്ലെങ്കിൽ “ഉപഭോക്താവ്” എന്നീ പരാമർശങ്ങൾ ആ എന്റിറ്റിയെ ഉദ്ദേശിച്ചുള്ളതാണ്.
നിങ്ങളുടെ പ്രാഥമിക ബിസിനസ് സ്ഥലം US-ലോ കാനഡയിലോ ആണെങ്കിൽ, ഈ ഉടമ്പടി, നിങ്ങളും Meta Platforms, Inc.-യും തമ്മിലുള്ള ഉടമ്പടിയാണ്. അല്ലെങ്കിൽ, ഈ ഉടമ്പടി, നിങ്ങളും Meta Platforms Ireland Ltd.-ഉം തമ്മിലുള്ള ഉടമ്പടിയാണ്. “Meta”, “ഞങ്ങളെ”, “ഞങ്ങൾ”, അല്ലെങ്കിൽ “ഞങ്ങളുടെ” എന്നീ പരാമർശങ്ങൾ, അനുയോജ്യമായ വിധത്തിൽ, ഒന്നുകിൽ Meta platforms, Inc.-യെ അല്ലെങ്കിൽ Meta Platforms Ireland Ltd-നെ ആണ് ഉദ്ദേശിക്കുന്നത്.
നിങ്ങൾ Workplace ഉപയോഗിക്കുന്നതിന് ഇനിപ്പറയുന്ന നിബന്ധനകൾ ബാധകമായിരിക്കും. Workplace-ന്റെ ഫീച്ചറുകളും പ്രവർത്തനവും വ്യത്യാസപ്പെടാമെന്നും കാലാനുസൃതമായി മാറാമെന്നും നിങ്ങൾ അംഗീകരിക്കുന്നു.
വലിയക്ഷരത്തിലുള്ള ചില പദങ്ങൾ വിഭാഗം 12-ലും (നിർവ്വചനങ്ങൾ) മറ്റുള്ളവ സന്ദർഭാനുസൃതമായി ഈ ഉടമ്പടിയിലും നിർവ്വചിച്ചിരിക്കുന്നു.
- Workplace-ന്റെ ഉപയോഗം
- നിങ്ങളുടെ ഉപയോഗ അവകാശങ്ങൾ. ഇക്കാലയളവിൽ, ഈ ഉടമ്പടി പ്രകാരം Workplace ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള, പ്രത്യേകമായുള്ളതല്ലാത്ത, കൈമാറ്റം ചെയ്യാൻ കഴിയാത്ത, ഉപ ലൈസൻസ് നൽകാൻ കഴിയാത്ത അവകാശം നിങ്ങൾക്കുണ്ട്. നിങ്ങൾ അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാക്കുന്ന ഉപയോക്താക്കൾക്കായി (ബാധകമാകുന്നിടത്ത്, നിങ്ങളുടെ അഫിലിയേറ്റുകളുടേത് ഉൾപ്പെടെ) Workplace-ന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നു, എല്ലാ ഉപയോക്താക്കളുടെ കാര്യത്തിലും അവർ ഈ ഉടമ്പടി അനുവർത്തിക്കുന്ന കാര്യത്തിലും, അവർ Workplace ആക്സസ് ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ കാര്യത്തിലും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും. വ്യക്തതയ്ക്കായി, Workplace നിങ്ങൾക്ക് ഒരു സേവനമായാണ് നൽകുന്നത്, ഉപയോക്താക്കൾക്ക് വ്യക്തിപരമായല്ല.
- അക്കൗണ്ടുകൾ. നിങ്ങളുടെ രജിസ്ട്രേഷനും അഡ്മിൻ അക്കൗണ്ട് വിവരവും കൃത്യവും പൂർണ്ണവും കാലാനുസൃതമായി പരിഷ്കരിച്ച് നിലനിർത്തിയതും ആയിരിക്കണം. ഉപയോക്തൃ അക്കൗണ്ടുകൾ വ്യക്തിഗത ഉപയോക്താക്കൾക്കുള്ളതാണ്, അത് പങ്കിടാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. നിങ്ങൾ എല്ലാ ലോഗിൻ ക്രെഡൻഷ്യലുകളും രഹസ്യമായി സൂക്ഷിക്കണം, നിങ്ങളുടെ അക്കൗണ്ടുകളോ ലോഗിൻ ക്രെഡൻഷ്യലുകളോ അംഗീകൃതമല്ലാതെ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ ഉടൻ തന്നെ Meta-യെ അറിയിക്കുമെന്ന് അംഗീകരിക്കുകയും ചെയ്യണം.
- നിയന്ത്രണങ്ങൾ. നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ ചെയ്യില്ല (ചെയ്യാൻ മറ്റാരെയും അനുവദിക്കുകയുമില്ല): (എ) ഏതെങ്കിലും മൂന്നാം കക്ഷിക്കു വേണ്ടി Workplace ഉപയോഗിക്കുകയോ, ഇതുപ്രകാരം അനുവദിച്ചിട്ടുള്ള ഉപയോക്താക്കൾ ഒഴികെയുള്ള ഏതെങ്കിലും മൂന്നാം കക്ഷിക്ക് Workplace വാടകയ്ക്ക് നൽകുകയോ പാട്ടത്തിനു നൽകുകയോ ആക്സസ് നൽകുകയോ ഉപലൈസൻസ് നൽകുകയോ ചെയ്യില്ല; (ബി) ബാധകമായ നിയമപ്രകാരം വ്യക്തമായി അനുവദിച്ചിട്ടുള്ള പരിധി വരെ അല്ലാതെ (അപ്പോഴും Meta-യ്ക്ക് മുൻകൂർ അറിയിപ്പ് നൽകിക്കൊണ്ട് മാത്രം), നിങ്ങൾ Workplace-ൽ റിവേഴ്സ് എഞ്ചിനിയറിംഗ്, ഡീകംപൈൽ, ഡിസ്അസംബിൾ ചെയ്യില്ല അല്ലെങ്കിൽ മറ്റുവിധത്തിൽ സോഴ്സ് കോഡ് കണ്ടെത്താൻ ശ്രമിക്കില്ല; (സി) Workplace-ൽ നിന്ന് രൂപപ്പെടുന്ന ജോലികൾ പകർത്തുകയോ പരിഷ്ക്കരിക്കുകയോ സൃഷ്ടിക്കുകയോ ചെയ്യില്ല; (ഡി) Workplace-ന് ഉള്ളിൽ അടങ്ങിയിട്ടുള്ള ഏതെങ്കിലും ഉടമസ്ഥാവകാശം സംബന്ധിച്ച അല്ലെങ്കിൽ മറ്റേതെങ്കിലും അറിയിപ്പുകൾ നീക്കം ചെയ്യില്ല, പരിഷ്ക്കരിക്കില്ല അല്ലെങ്കിൽ മറച്ചുവെക്കില്ല; അല്ലെങ്കിൽ (ഇ) Workplace-ന്റെ പ്രകടനവുമായി ബന്ധപ്പെട്ട സാങ്കേതിക വിവരം പൊതുവായി പ്രചരിപ്പിക്കില്ല.
- സജ്ജീകരണം. നിങ്ങളുടെ Workplace ഇൻസ്‌റ്റൻസ് സജ്ജീകരിക്കുന്ന സമയത്ത്, നിങ്ങളുടെ Workplace കമ്മ്യൂണിറ്റിയുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി(അഡ്മിനിസ്ട്രേറ്റർമാരായി) ഒന്നോ അതിലധികമോ ഉപയോക്താവിനെ(ക്കളെ) നിങ്ങൾ നിയമിക്കുന്നു, നിങ്ങളുടെ Workplace ഇൻസ്‌റ്റൻസ് മാനേജ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഇവർക്കാണ്. എപ്പോഴും നിങ്ങളുടെ Workplace ഇൻസ്‌റ്റൻസിന് ഏറ്റവും കുറഞ്ഞത് ഒരു സജീവ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എങ്കിലും ഉണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം.
- Workplace API. ഇക്കാലയളവിൽ, നിങ്ങൾ Workplace ഉപയോഗിക്കുന്നതിന് സഹായകമാകുന്ന സേവനങ്ങളോ ആപ്ലിക്കേഷനുകളോ വികസിപ്പിക്കാനും ഉപയോഗിക്കാനുമായി ഒന്നോ അതിലധികമോ Workplace API(കൾ) Meta നിങ്ങൾക്ക് ലഭ്യമാക്കിയേക്കാം. നിങ്ങളോ നിങ്ങളുടെ ഉപയോക്താക്കളോ അല്ലെങ്കിൽ നിങ്ങൾക്കായി ഏതെങ്കിലും മൂന്നാം കക്ഷിയോ ഏത് വിധത്തിലും Workplace API(കൾ) ഉപയോഗിക്കുന്നതിനെ, നിലവിൽ workplace.com/legal/WorkplacePlatformPolicy എന്ന വിലാസത്തിൽ ലഭ്യമായതും സമയാസമയങ്ങളിൽ Meta ഭേദഗതി ചെയ്യുന്നതുമായ Workplace പ്ലാറ്റ്‌ഫോം നിബന്ധനകളുടെ ബാധകമായ വ്യവസ്ഥകൾ നിയന്ത്രിക്കുന്നതായിരിക്കും.
- പിന്തുണ. Workplace അഡ്മിൻ പാനലിലെ നേരിട്ടുള്ള പിന്തുണാ ടാബ് (“നേരിട്ടുള്ള പിന്തുണ ചാനൽ”) വഴി നിങ്ങൾക്ക് ഞങ്ങൾ Workplace പിന്തുണ നൽകും. നേരിട്ടുള്ള പിന്തുണാ ചാനൽ വഴി ഒരു ടിക്കറ്റ് എടുത്തുകൊണ്ട് (“Support Ticket”) Workplace-നെ സംബന്ധിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം ലഭിക്കാനോ ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യാനോ ഉള്ള ഒരു പിന്തുണാ അഭ്യർത്ഥന നിങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ പിന്തുണാ ടിക്കറ്റ് സാധുവായ രീതിയിൽ എടുത്തുകഴിഞ്ഞു എന്ന് നേരിട്ടുള്ള പിന്തുണാ ചാനൽ വഴി ഇമെയിൽ സ്ഥിരീകരണം ലഭിച്ച സമയത്തിന് 24 മണിക്കൂറിനുള്ളിൽ ഓരോ പിന്തുണാ ടിക്കറ്റിനും ഞങ്ങൾ ആദ്യ പ്രതികരണം നൽകും.
- നിങ്ങളുടെ ഡാറ്റയും ബാധ്യതകളും
- നിങ്ങളുടെ ഡാറ്റ. ഈ ഉടമ്പടിക്കു കീഴിൽ:
- നിങ്ങളുടെ ഡാറ്റയിലെയും അതിലേക്കുള്ളതുമായ എല്ലാ അവകാശവും താൽപ്പര്യവും (ബൗദ്ധിക സ്വത്തവകാശം ഉൾപ്പെടെ) നിങ്ങളുടെ കൈവശമായിരിക്കും;
- ഇക്കാലയളവിൽ, ഈ ഉടമ്പടി പ്രകാരം, നിങ്ങൾക്ക് Workplace (ഒപ്പം ബന്ധപ്പെട്ട പിന്തുണയും) നൽകുന്നതിന് വേണ്ടി മാത്രമായി നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നതിന് പ്രത്യേകമായുള്ളത് അല്ലാത്തതും ആഗോള തലത്തിലുള്ളതും റോയൽറ്റി ഇല്ലാത്തതും പൂർണ്ണമായും പണം നൽകിയിട്ടുള്ളതുമായ അവകാശം നിങ്ങൾ Meta-യ്ക്ക് നൽകുന്നു; ഒപ്പം
- Meta ഡാറ്റാ പ്രോസസ്സറാണെന്നും നിങ്ങളുടെ ഡാറ്റയുടെ ഡാറ്റാ കൺട്രോളർ നിങ്ങളാണെന്നും നിങ്ങൾ അംഗീകരിക്കുന്നു, കൂടാതെ ഈ ഉടമ്പടിയിൽ ഏർപ്പെടുന്നതിലൂടെ, ഈ ഉടമ്പടി പ്രകാരം (ഡാറ്റാ പ്രോസസ്സിംഗ് അനുബന്ധം ഉൾപ്പെടെ), ഈ ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുള്ള ഉദ്ദേശ്യങ്ങൾക്ക് മാത്രമായി, നിങ്ങൾക്കായി നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യാൻ നിങ്ങൾ Meta-യോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.
- നിങ്ങളുടെ ബാധ്യതകൾ. (എ) നിങ്ങളുടെ ഡാറ്റയിലെ ഉള്ളടക്കത്തിന്റെ കൃത്യതയ്ക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി എന്നും; (ബി) ഈ ഉടമ്പടിയിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് അനുവദിക്കാൻ നിങ്ങളുടെ ഉപയോക്താക്കളിൽ നിന്നും ബാധകമായ ഏതൊരു മൂന്നാം കക്ഷിയിൽ നിന്നും, നിയമപ്രകാരം ആവശ്യമായ എല്ലാ അവകാശങ്ങളും അനുവാദവും നേടാമെന്നും; (സി) നിങ്ങളുടെ ഡാറ്റയും ഇതിൻപ്രകാരം അതിന്റെ ഉപയോഗവും ഉൾപ്പെടെ, നിങ്ങൾ Workplace ഉപയോഗിക്കുന്നത്, ബൗദ്ധിക സ്വത്തവകാശം, സ്വകാര്യത അല്ലെങ്കിൽ പബ്ലിസിറ്റി അവകാശങ്ങൾ ഉൾപ്പെടെയുള്ള യാതൊരു നിയമങ്ങളും അല്ലെങ്കിൽ മൂന്നാം കക്ഷി അവകാശങ്ങളും ലംഘിക്കില്ലെന്നും നിങ്ങൾ അംഗീകരിക്കുന്നു. ഈ വിഭാഗം 2 ലംഘിച്ചുകൊണ്ട് നിങ്ങളുടെ ഏതെങ്കിലും ഡാറ്റ സമർപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ, അത് ഉടനടി Workplace-ൽ നിന്ന് നീക്കം ചെയ്യുമെന്ന് നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങളുടെ ഡാറ്റ ഉപയോക്താക്കൾക്കിടയിലോ ഏതെങ്കിലും മൂന്നാം കക്ഷികളുമായോ പങ്കിടുന്നതിനുള്ള ഏത് തീരുമാനത്തിനും നിങ്ങൾ മാത്രമാണ് ഉത്തരവാദി, നിങ്ങളോ നിങ്ങളുടെ ഉപയോക്താക്കളോ ഡാറ്റ ലഭ്യമാക്കുന്നവർ, അത് ഉപയോഗിക്കുന്നതിനോ ആക്സസ് ചെയ്യുന്നതിനോ വ്യത്യാസപ്പെടുത്തുന്നതിനോ വിതരണം ചെയ്യുന്നതിനോ ഇല്ലാതാക്കുന്നതിനോ Meta ഉത്തരവാദിയായിരിക്കില്ല.
- നിരോധിത ഡാറ്റ. ബാധകമായ നിയമങ്ങൾക്ക് ഒപ്പം/അല്ലെങ്കിൽ നിയന്ത്രണങ്ങൾക്ക് അനുസരിച്ച്, വിതരണം ചെയ്യുമ്പോൾ സുരക്ഷിതമാക്കേണ്ട ഒപ്പം/അല്ലെങ്കിൽ പരിമിതപ്പെടുത്തേണ്ട ഏത് വിവരവും അല്ലെങ്കിൽ ഡാറ്റയും (“നിരോധിത വിവരം”) Workplace-ൽ സമർപ്പിക്കില്ലെന്ന് നിങ്ങൾ അംഗീകരിക്കുന്നു. ആരോഗ്യ വിവരവുമായി ബന്ധപ്പെട്ട്, Meta ഒരു ബിസിനസ് അസോസിയേറ്റോ ഉപ കോൺട്രാക്ടറോ (ഹെൽത്ത് ഇൻഷുറൻസ് ആന്റ് അക്കൌണ്ടബിലിറ്റി നിയമത്തിൽ (“HIPAA”) ഈ പദങ്ങൾ നിർവ്വചിച്ചിട്ടുള്ളത് പ്രകാരം) അല്ലെന്നും Workplace HIPAA പാലിക്കുന്നില്ലെന്നും നിങ്ങൾ അംഗീകരിക്കുന്നു. ഇതിന് വിപരീതമായി എന്തെങ്കിലും ഉണ്ടെങ്കിൽപ്പോലും, ഈ ഉടമ്പടി പ്രകാരം നിരോധിത വിവരവുമായി ബന്ധപ്പെട്ട് Meta-യ്ക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ല.
- നഷ്‌ടപരിഹാരം നൽകൽ. ഈ വിഭാഗം 2-ന്റെ ലംഘനം അല്ലെങ്കിൽ ലംഘന ആരോപണം അല്ലെങ്കിൽ മറ്റു വിധത്തിൽ നിങ്ങളുടെ ഡാറ്റ, നിങ്ങളുടെ നയങ്ങൾ അല്ലെങ്കിൽ ഈ ഉടമ്പടി ലംഘിച്ചുകൊണ്ടുള്ള Workplace-ന്റെ ഉപയോഗം എന്നിവയിൽ നിന്നോ ഇതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന എല്ലാ ക്ലെയിമുകളിൽ നിന്നും (മൂന്നാം കക്ഷികളിൽ നിന്ന് ഒപ്പം/അല്ലെങ്കിൽ ഉപയോക്താക്കളിൽ നിന്ന്) നഷ്ടങ്ങളിൽ നിന്നും നാശനഷ്ടങ്ങളിൽ നിന്നും ബാധ്യതകളിൽ നിന്നും ചെലവുകളിൽ നിന്നും (അഭിഭാഷകരുടെ ന്യായമായ ഫീസ് ഉൾപ്പെടെ) നിങ്ങൾ Meta-യെ (അതിന്റെ അഫിലിയേറ്റുകളെയും അവയുമായി ബന്ധപ്പെട്ട ഡയറക്ടർമാരെയും ഓഫീസർമാരെയും തൊഴിലാളികളെയും ഏജന്റുമാരെയും പ്രതിനിധികളെയും) പ്രതിരോധിക്കുകയും അവരുടെ നഷ്ടം നികത്തുകയും അവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുകയും ചെയ്യും. Meta അതിന്റെ സ്വന്തം അഭിഭാഷകരെ ഉപയോഗിച്ചും അതിന്റെ സ്വന്തം ചെലവിലും അത്തരം ഏത് ക്ലെയിമുകൾക്കും എതിരായി നിയമനടപടി കൈക്കൊള്ളുന്നതിലും തീർപ്പാക്കുന്നതിലും പങ്കെടുത്തേക്കാം. ഏത് ക്ലെയിമും തീർപ്പാക്കുന്നതിന് Meta നടപടി എടുക്കേണ്ടതുണ്ടെങ്കിലും നടപടി എടുക്കുന്നതിൽ നിന്ന് തടയുന്നുണ്ടെങ്കിലും, അല്ലെങ്കിൽ ഏതെങ്കിലും ബാധ്യത അംഗീകരിക്കേണ്ടതുണ്ടെങ്കിലും Meta-യുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ നിങ്ങൾ ആ ക്ലെയിമുകൾ തീർപ്പാക്കരുത്.
- ബാക്കപ്പുകളും ഡാറ്റ ഇല്ലാതാക്കലും. Meta ആർക്കൈവിംഗ് സേവനം നൽകുന്നില്ല, നിങ്ങളുടെ ഡാറ്റയുടെ ബാക്കപ്പുകൾ സൃഷ്ടിക്കുന്നതിന് നിങ്ങൾക്ക് മാത്രമാണ് ഉത്തരവാദിത്തം. Workplace-ലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പ്രവർത്തനം ഉപയോഗിച്ച്, ഉപയോക്തൃ ഉള്ളടക്കമുള്ള നിങ്ങളുടെ ഡാറ്റ ഇക്കാലയളവിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഇല്ലാതാക്കാം.
- സമാഹരിച്ച ഡാറ്റ. ഈ ഉടമ്പടി പ്രകാരം, നിങ്ങളുടെ Workplace ഉപയോഗത്തിൽ നിന്ന് സമാഹരിച്ച സ്ഥിതിവിവരക്കണക്ക്, വിശകലന ഡാറ്റ ഞങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം (“സമാഹരിച്ച ഡാറ്റ”), അത്തരം സമാഹരിച്ച ഡാറ്റയിൽ നിങ്ങളുടെ ഡാറ്റയോ ഏതെങ്കിലും വ്യക്തിപരമായ ഡാറ്റയോ ഉൾപ്പെടില്ല.
- നിങ്ങളുടെ ഡാറ്റ. ഈ ഉടമ്പടിക്കു കീഴിൽ:
- ഡാറ്റാ സുരക്ഷ
- നിങ്ങളുടെ ഡാറ്റയുടെ സുരക്ഷ. ഡാറ്റാ സുരക്ഷാ അനുബന്ധത്തിൽ കൂടുതൽ വിശദീകരിച്ചിട്ടുള്ളതുപോലെ, ഞങ്ങളുടെ കൈവശമുള്ള നിങ്ങളുടെ ഡാറ്റയെ അംഗീകൃതമല്ലാത്ത ആക്സസ്, മാറ്റം വരുത്തൽ, വെളിപ്പെടുത്തൽ അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയിൽ നിന്ന് പരിരക്ഷിക്കുന്നതിനായി രൂപപ്പെടുത്തിയിട്ടുള്ള അനുയോജ്യമായ സാങ്കേതികവും ഓർഗനൈസേഷൻ സംബന്ധവും സുരക്ഷാ സംബന്ധവുമായ നടപടികൾ ഞങ്ങൾ ഉപയോഗിക്കും.
- നിയമപരമായ വെളിപ്പെടുത്തലും മൂന്നാം കക്ഷി അഭ്യർത്ഥനകളും. നിയമപാലകർ, ഉപയോക്താക്കൾ, നിയമ നിർവ്വഹണ ഏജൻസി തുടങ്ങിയ മൂന്നാം കക്ഷികളിൽ നിന്ന് നിങ്ങളുടെ ഡാറ്റയുമായി ബന്ധപ്പെട്ടുള്ള അഭ്യർത്ഥനകളോട് (“മൂന്നാം കക്ഷി അഭ്യർത്ഥനകൾ”) പ്രതികരിക്കാനുള്ള സാധാരണ നിലയിലുള്ള ഉത്തരവാദിത്തം നിങ്ങൾക്കാണ്, എന്നാൽ ഒരു മൂന്നാം കക്ഷി അഭ്യർത്ഥനയോടുള്ള പ്രതികരണം എന്ന നിലയിൽ, തങ്ങളുടെ നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതിനായി Meta നിങ്ങളുടെ ഡാറ്റ വെളിപ്പെടുത്തിയേക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. അത്തരം സാഹചര്യങ്ങളിൽ, നിയമവും മൂന്നാം കക്ഷി അഭ്യർത്ഥനകളുടെ നിബന്ധനകളും അനുവദിക്കുന്ന പരിധി വരെ, (എ) മൂന്നാം കക്ഷി അഭ്യർത്ഥന ലഭിച്ച കാര്യം നിങ്ങളെ അറിയിക്കുകയും നിങ്ങളെ ബന്ധപ്പെടാൻ മൂന്നാം കക്ഷിയോട് ആവശ്യപ്പെടുകയും ചെയ്യും, (ബി) നിങ്ങളുടെ ചെലവിൽ ഒരു മൂന്നാം കക്ഷി അഭ്യർത്ഥനയെ എതിർക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളുമായി ബന്ധപ്പെട്ടുള്ള ന്യായമായ അഭ്യർത്ഥനകൾ പാലിക്കും. മൂന്നാം കക്ഷി അഭ്യർത്ഥനകളോട് പ്രതികരിക്കുന്നതിന് ആവശ്യമായ വിവരം ലഭ്യമാക്കാൻ നിങ്ങൾ ആദ്യം സ്വയം ശ്രമിക്കും, അത്തരം വിവരം ന്യായമായ രീതിയിൽ ലഭ്യമാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ മാത്രമേ ഞങ്ങളെ ബന്ധപ്പെടൂ.
- പേയ്‌മെന്റ്
- ഫീസ്. ഒപ്പുവെച്ച, എഴുതപ്പെട്ട പ്രമാണത്തിൽ മറ്റൊരു വിധത്തിൽ അംഗീകരിച്ചിട്ടില്ലെങ്കിൽ, വിഭാഗം 4.f-ൽ (സൗജന്യ ട്രയൽ) വിവരിച്ചിട്ടുള്ള ഏതെങ്കിലും സൗജന്യ ട്രയലിന് വിധേയമായി, നിങ്ങൾ Workplace ഉപയോഗിക്കുന്നതിന് Workplace-നുള്ള അടിസ്ഥാന നിരക്കുകൾ (നിലവിൽ ഇവിടെ ലഭ്യമാണ്: https://www.workplace.com/pricing) Meta-യ്ക്ക് നൽകാമെന്ന് നിങ്ങൾ അംഗീകരിക്കുന്നു. ഉൽപ്പന്നത്തിൽ മറ്റൊരു വിധത്തിൽ വ്യക്തമാക്കിയിട്ടില്ലെങ്കിൽ, അല്ലെങ്കിൽ ഒപ്പുവെച്ച, എഴുതപ്പെട്ട ഒരു പ്രമാണത്തിൽ മറ്റൊരു വിധത്തിൽ അംഗീകരിച്ചിട്ടില്ലെങ്കിൽ, ഈ ഉടമ്പടി പ്രകാരമുള്ള എല്ലാ ഫീസും USD-യിൽ ആയിരിക്കും അടയ്ക്കുക. വിഭാഗം 4.b-യ്ക്ക് അനുസൃതമായി നിങ്ങളുടെ പേയ്‌മെന്റ് രീതിയനുസരിച്ച് എല്ലാ ഫീസും പൂർണ്ണമായി തീർപ്പാക്കും. വൈകിയുള്ള ഏത് പേയ്മെന്റും, അടയ്‌ക്കാനുള്ള തുകയ്ക്കു മേൽ ഓരോ മാസവും 1.5%, അല്ലെങ്കിൽ നിയമപ്രകാരം അനുവദനീയമായ പരമാവധി തുക, ഇവയിൽ ഏതാണോ കുറവ്, അതിന് തുല്യമായ സേവന ചാർജിന് വിധേയമായിരിക്കും.
- പേയ്‌മെന്റ് രീതി. നിങ്ങൾ ഈ ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ, രണ്ട് പേയ്മെന്റ് വിഭാഗങ്ങളിൽ ഒന്ന് ഉപയോഗിച്ച് ഫീസ് അടയ്ക്കുമെന്ന് നിങ്ങൾ അംഗീകരിക്കുന്നു: (i) പേയ്മെന്റ് കാർഡ് ഉപഭോക്താവ് (നേരിട്ടോ മൂന്നാം കക്ഷി പേയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴിയോ പണമടയ്ക്കുന്നു), അല്ലെങ്കിൽ (ii) Meta-യുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കുന്ന, ഇൻവോയ്സ് ചെയ്യുന്ന ഉപഭോക്താവ്. ഉപയോക്താക്കളുടെ എണ്ണം, കടം വാങ്ങുന്നതിനുള്ള അർഹത എന്നിവയെ അടിസ്ഥാനമാക്കി പേയ്മെന്റ് കാർഡ് ഉപഭോക്താക്കൾക്ക് (Meta-യുടെ മാത്രം വിവേചനാധികാരത്തിൽ) ഇൻവോയ്സ് ചെയ്യുന്ന ഉപഭോക്താക്കൾ (തിരിച്ചും) അകാൻ കഴിയും, എന്നാൽ എപ്പോൾ വേണമെങ്കിലും നിങ്ങളെ പേയ്മെന്റ് കാർഡ് ഉപഭോക്താവായോ ഇൻവോയ്സ് ചെയ്യുന്ന ഉപഭോക്താവായോ വീണ്ടും തരം തിരിക്കാനുള്ള അവകാശം Meta-യിൽ നിക്ഷിപ്തമാണ്.
- പേയ്മെന്റ് കാർഡ് ഉപഭോക്താക്കൾ. Workplace ഉപയോഗിക്കുന്നതിന്, പേയ്മെന്റ് കാർഡ് ഉപഭോക്താക്കൾ നിയോഗിക്കുന്ന പേയ്മെന്റ് കാർഡിൽ നിന്ന് നിരക്ക് ഈടാക്കുന്നു.
- ഇൻവോയ്സ് ചെയ്യുന്ന ഉപഭോക്താക്കൾ. ഇൻവോയ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് Meta ക്രെഡിറ്റ് ലൈൻ വാഗ്ദാനം ചെയ്യുന്നു, ഒപ്പുവെച്ച, എഴുതിയ ഒരു പ്രമാണത്തിൽ മറ്റു വിധത്തിൽ അംഗീകരിച്ചിട്ടില്ലെങ്കിൽ ഇവർക്ക് പ്രതിമാസ അടിസ്ഥാനത്തിൽ ഇൻവോയ്സുകൾ നൽകും. ഇൻവോയ്സ് ചെയ്യുന്ന ഉപഭോക്താവായി തരംതിരിക്കപ്പെട്ടാൽ, ഈ ഉടമ്പടി പ്രകാരം അടയ്ക്കാനുള്ള എല്ലാ ഫീസും നിങ്ങൾ പൂർണ്ണമായും, ക്ലിയർ ചെയ്ത ഫണ്ടുകളായും ഞങ്ങൾ നിർദ്ദേശിക്കുന്ന രീതിയിലും, ഇൻവോയ്സ് തീയതിക്ക് 30 ദിവസത്തിനകം അടയ്ക്കും.
- ഈ ഉടമ്പടി അംഗീകരിക്കുമ്പോൾ അല്ലെങ്കിൽ അതിന് ശേഷം എപ്പോൾ വേണമെങ്കിലും, ഒരു ക്രെഡിറ്റ് ബ്യൂറോയിൽ നിന്ന് നിങ്ങളുടെ ബിസിനസ് ക്രെഡിറ്റ് റിപ്പോർട്ട് ലഭ്യമാക്കാമെന്ന് നിങ്ങൾ അംഗീകരിക്കുന്നു.
- നികുതികൾ. എല്ലാ ഫീസും പരാമർശിച്ചിട്ടുള്ളത് ബാധകമായ നികുതികൾ ഒഴിവാക്കിയാണ്, എല്ലാ വിൽപ്പന, ഉപയോഗ, GST, മൂല്യ വർദ്ധിത, കൈവശം വയ്ക്കൽ അല്ലെങ്കിൽ സമാന നികുതികളോ തീരുവകളോ, അവ ആഭ്യന്തരമോ അന്താരാഷ്ട്രമോ ആണെങ്കിലും, ഈ ഉടമ്പടി പ്രകാരമുള്ള ഇടപാടുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ, Meta-യുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതികൾ ഒഴികെയുള്ളത്, അടയ്ക്കുകയും വഹിക്കുകയും ചെയ്യേണ്ടത് നിങ്ങളാണ്. ഈ ഉടമ്പടി പ്രകാരം അടയ്‌ക്കാനുള്ള തുകയെല്ലാം, തട്ടിക്കിഴിക്കലോ, എതിർ ക്ലെയിമോ, കുറയ്ക്കലോ പിടിച്ചുവെക്കലോ ഇല്ലാതെ നിങ്ങൾ പൂർണ്ണമായും അടയ്ക്കും. ഈ ഉടമ്പടി പ്രകാരം നിങ്ങൾ നടത്തുന്ന പേയ്മെന്റ് ഒരു കുറയ്ക്കലിനോ പിടിച്ചുവെക്കലിനോ വിധേയമാകുന്ന അവസരത്തിൽ, ഉചിതമായ നികുതി അധികൃതർക്ക് ഉചിതമായ പേയ്മെന്റ് നൽകുന്നതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും, ഉചിതമായ ഗവൺമെന്റ് അധികൃതർക്കോ ഏജൻസിക്കോ അത്തരം നികുതികൾ സമയബന്ധിതമായി അടയ്ക്കുന്നതിൽ പരാജയപ്പെടുന്നത് കാരണമുണ്ടാകുന്ന പലിശ, പിഴ, ഫൈനുകൾ അല്ലെങ്കിൽ സമാന ബാധ്യതകൾക്കുള്ള സാമ്പത്തിക ഉത്തരവാദിത്തവും നിങ്ങൾക്കായിരിക്കും. ഈ ഉടമ്പടിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബില്ലിംഗ് വിലാസത്തിലാണ് അല്ലെങ്കിൽ ഞങ്ങൾക്ക് മറ്റു വിധത്തിൽ എഴുതി നൽകിയിട്ടുള്ള വിലാസത്തിലാണ് നിങ്ങൾ ഈ Workplace ആക്സസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു, അത്തരം വിലാസം US-ൽ ആണെങ്കിൽ, നിങ്ങളുടെ ബില്ലിംഗ് വിലാസത്തിന്റെ ലൊക്കേഷനെ അടിസ്ഥാനമാക്കി ബാധകമായ വിൽപ്പന/ഉപയോഗ നികുതി ഞങ്ങൾ ഈടാക്കും. നിങ്ങളിൽ നിന്ന് Meta ആയിരുന്നു നികുതി ഈടാക്കേണ്ടിയിരുന്നത് എന്ന് US സ്റ്റേറ്റ് നികുതി അധികൃതർ കണ്ടെത്തുകയും, നിങ്ങൾ അത്തരം നികുതി സ്റ്റേറ്റിന് നേരിട്ട് അടയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, Meta-യുടെ രേഖാമൂലമുള്ള അഭ്യർത്ഥന ലഭിച്ച് മുപ്പത് (30) ദിവസത്തിനുള്ളിൽ, അത്തരം നികുതി അടച്ചു എന്ന് തെളിയിക്കുന്നതിനുള്ള രേഖ (അത്തരം നികുതി അധികൃതർക്ക് തൃപ്തിയാകുന്ന വിധത്തിൽ) ഞങ്ങൾക്ക് നൽകാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഏതെങ്കിലും നികുതി, പിഴ, പലിശ എന്നിവയുടെ പേയ്മെന്റിൽ കുറവു വന്നാൽ അല്ലെങ്കിൽ പേയ്മെന്റ് നടത്താതിരുന്നാൽ അതിന് ഞങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
- സസ്പെൻഡ് ചെയ്യൽ. ഈ ഉടമ്പടി പ്രകാരം ഞങ്ങൾക്കുള്ള മറ്റ് അവകാശങ്ങളെ ബാധിക്കാതെ, അടയ്‌ക്കേണ്ട തീയതിക്കകം നിങ്ങൾ എതെങ്കിലും ഫീസ് അടച്ചിട്ടില്ലെങ്കിൽ, പേയ്മെന്റ് പൂർണ്ണമായി അടയ്ക്കുന്നതു വരെ ഞങ്ങൾ Workplace സേവനങ്ങൾ (പണം നൽകിയുള്ള സേവനങ്ങളിലേക്കുള്ള ആക്സസ് ഉൾപ്പെടെ) പൂർണ്ണമായോ ഭാഗികമായോ സസ്പെൻഡ് ചെയ്തേക്കാം.
- നന്മയ്ക്കായുള്ള Workplace സൗജന്യ ആക്സസ്. വിഭാഗം 4.a ബാധകമാകാതെ, നന്മയ്ക്കായുള്ള Workplace പ്രോഗ്രാം പ്രകാരം നിങ്ങൾ സൗജന്യ ആക്സസിനായി അപേക്ഷിക്കുകയും Meta-യുടെ നയങ്ങൾ പ്രകാരം (നിലവിൽ ഇതിൽ പരാമർശിച്ചിരിക്കുന്നത്: https://work.workplace.com/help/work/142977843114744) നിങ്ങൾ ഇതിന് യോഗ്യത നേടുന്നുണ്ടെന്ന് Meta തീരുമാനിക്കുകയുമാണെങ്കിൽ, അത്തരം നയങ്ങൾക്ക് അനുസൃതമായി, അപ്പോൾ മുതൽ ലഭ്യമാകും എന്നതിന്റെ അടിസ്ഥാനത്തിൽ സൗജന്യമായി ഞങ്ങൾ നിങ്ങൾക്ക് Workplace നൽകും. ഞങ്ങളുടെ നയങ്ങളിലെ മാറ്റത്തിന്റെ ഫലമായി നിങ്ങൾ തുടർന്ന് സൗജന്യ ആക്സസിനുള്ള യോഗ്യത നേടുന്നില്ലെങ്കിൽ, മൂന്ന് (3) മാസം മുമ്പ് നിങ്ങൾക്ക് Meta ഇതിന്റെ അറിയിപ്പ് നൽകും, ആ അറിയിപ്പിന് ശേഷം, വിഭാഗം 4.a ബാധകമാകും.
- സൗജന്യ ട്രയൽ. നിശ്ചിത കാലയളവിലേക്ക് Meta-യുടെ മാത്രം വിവേചനാധികാരത്തിൽ നിങ്ങൾക്ക് Workplace-ന്റെ സൗജന്യ ട്രയൽ വാഗ്ദാനം ചെയ്തേക്കാം, അതിന്റെ ദൈർഘ്യം Meta-യുടെ മാത്രം വിവേചനാധികാര പ്രകാരം തീരുമാനിക്കുന്നതും നിങ്ങളുടെ Workplace ഇൻസ്‌റ്റൻസിന്റെ അഡ്മിൻ പാനൽ വഴി നിങ്ങളെ അറിയിക്കുന്നതുമായിരിക്കും. അത്തരം സൗജന്യ ട്രയലിന്റെ അവസാനം വിഭാഗം 4.a (ഫീസ്) ബാധകമാകും.
- രഹസ്യാത്മകത
- ബാധ്യതകൾ. ഈ ഉടമ്പടിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തുന്ന കക്ഷിയിൽ നിന്ന് (“വെളിപ്പെടുത്തുന്ന കക്ഷി”) ഓരോ ബിസിനസ് കക്ഷിയും ശേഖരിക്കുന്ന ബിസിനസ്, സാങ്കേതിക, സാമ്പത്തിക വിവരം (“സ്വീകരിക്കുന്ന കക്ഷി” എന്ന നിലയിൽ) വെളിപ്പെടുത്തുന്ന കക്ഷിയുടെ രഹസ്യാത്മക പ്രോപ്പർട്ടിയാണെന്ന് (“രഹസ്യാത്മക വിവരം”) ഓരോ കക്ഷിയും അംഗീകരിക്കുന്നു, വെളിപ്പെടുത്തുന്ന സമയത്ത് അത് രഹസ്യാത്മകമോ ഉടമസ്ഥാവകാശമുള്ളതോ ആയി തിരിച്ചറിയപ്പെടണം അല്ലെങ്കിൽ വെളിപ്പെടുത്തുന്ന വിവരത്തിന്റെ സ്വഭാവവും വെളിപ്പെടുത്തുന്നതിനെ സംബന്ധിക്കുന്ന സാഹചര്യങ്ങളും കാരണം സ്വീകരിക്കുന്ന കക്ഷിക്ക് അത് രഹസ്യാത്മകമാണെന്ന് ന്യായമായി അറിയാനാകണം. ഇതിൻപ്രകാരം വ്യക്തമായി അംഗരിക്കാത്ത പക്ഷം, സ്വീകരിക്കുന്ന കക്ഷി (1) എല്ലാ രഹസ്യാത്മക വിവരവും രഹസ്യമായി സൂക്ഷിക്കും, കൂടാതെ അവ മൂന്നാം കക്ഷികൾക്ക് വെളിപ്പെടുത്തില്ല, ഒപ്പം (2) ഈ ഉടമ്പടി പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനോ അവകാശങ്ങൾ നടപ്പാക്കുന്നതിനോ അല്ലാതെയുള്ള മറ്റൊരു ഉദ്ദേശ്യങ്ങൾക്കും രഹസ്യാത്മക വിവരങ്ങൾ ഉപയോഗിക്കില്ല. സ്വീകരിക്കുന്ന കക്ഷി, രഹസ്യാത്മക വിവരം അതിന്റെ തൊഴിലാളികൾക്കും ഏജന്റുമാർക്കും കരാറുകാർക്കും അത് അറിയാൻ ന്യായമായ ആവശ്യമുള്ള മറ്റ് പ്രതിനിധികൾക്കും (Meta-യ്ക്കും വിഭാഗം 11.j-യിൽ പരാമർശിച്ചിട്ടുള്ള അതിന്റെ അഫിലിയേറ്റുകൾക്കും ഉപകരാറുകാർക്കും ഉൾപ്പെടെ) വെളിപ്പെടുത്തിയേക്കാം, ഈ വിഭാഗം 5-ൽ നൽകിയിട്ടുള്ള പരിരക്ഷയിൽ ഒട്ടും കുറവുണ്ടാകാതെ, വെളിപ്പെടുത്തുന്ന കക്ഷിയുടെ രഹസ്യാത്മക വിവരം സൂക്ഷിക്കാനുള്ള രഹസ്യാത്മകതാ ബാധ്യത അവർക്കുണ്ട്, ഈ വിഭാഗം 5-ന്റെ നിബന്ധനകൾ അത്തരം ഏത് വ്യക്തിയും അനുവർത്തിക്കുന്നതിന്റെ ഉത്തരവാദിത്തം സ്വീകരിക്കുന്ന കക്ഷിക്കായിരിക്കും.
- ഇളവുകൾ. സ്വീകരിക്കുന്ന കക്ഷിക്ക് ഇനിപ്പറയുന്ന കാര്യങ്ങളുടെ തെളിവുകൾ രേഖപ്പെടുത്താവുന്ന വിവരത്തിന്, സ്വീകരിക്കുന്ന കക്ഷിയുടെ രഹസ്യാത്മകതാ ബാധ്യത ബാധകമാകില്ല: (എ) ആ വിവരം ന്യായമായി അവരുടെ കൈവശമുണ്ടായിരുന്നു, അല്ലെങ്കിൽ രഹസ്യ വിവരം ലഭിക്കുന്നതിന് മുൻപ് അറിയാമായിരുന്നു; (ബി) പൊതു അറിവാണ് അല്ലെങ്കിൽ സ്വീകരിക്കുന്ന കക്ഷിയുടെ കുറ്റം കൊണ്ടല്ലാതെ പൊതു അറിവായി മാറിയിരിക്കുന്നു; (സി) യാതൊരു രഹസ്യാത്മകതാ ബാധ്യതകളും ലംഘിക്കാതെ ഒരു മൂന്നാം കക്ഷിയിൽ നിന്നാണ് സ്വീകരിക്കുന്ന കക്ഷി ന്യായമായും അത് നേടിയത്; അല്ലെങ്കിൽ (ഡി) അത്തരം വിവരങ്ങളിലേക്ക് ആക്സസ് ഇല്ലാത്ത സ്വീകരിക്കുന്ന കക്ഷിയുടെ തൊഴിലാളികൾ സ്വതന്ത്രമായി വികസിപ്പിച്ചതാണത്. സ്വീകരിക്കുന്ന കക്ഷിക്ക്, നിയമങ്ങളോ കോടതി ഉത്തരവോ ആവശ്യപ്പെടുന്ന പരിധി വരെ വെളിപ്പെടുത്താവുന്നതാണ്, ഈ സാഹചര്യത്തിൽ സ്വീകരിക്കുന്ന കക്ഷി (നിയമങ്ങൾ പ്രകാരം നിരോധിച്ചിട്ടില്ലെങ്കിൽ) വെളിപ്പെടുത്തുന്ന കക്ഷിയെ മുൻകൂട്ടി അറിയിക്കുകയും രഹസ്യാത്മക പരിഗണന ലഭിക്കാനായുള്ള ശ്രമത്തിൽ സഹകരിക്കുകയും ചെയ്യണം.
- ഇൻജംഗ്ടീവ് റിലീഫ്. ഈ വിഭാഗം 5 ലംഘിച്ചുകൊണ്ട് രഹസ്യാത്മക വിവരം ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നത് കാര്യമായ ഹാനിക്ക് കാരണമാകാമെന്നും അതിനുള്ള പര്യാപ്തമായ പരിഹാരം എന്ന നിലയിൽ നഷ്ടപരിഹാരം മാത്രം മതിയാകില്ലെന്നും സ്വീകരിക്കുന്ന കക്ഷി അംഗീകരിക്കുന്നു, അതുകൊണ്ട് സ്വീകരിക്കുന്ന കക്ഷിയുടെ ഭാഗത്ത് നിന്ന് യഥാർത്ഥത്തിൽ അത്തരം ഉപയോഗമോ വെളിപ്പെടുത്തലോ നടക്കുകയോ നടക്കുമെന്ന ഭീഷണി ഉണ്ടാകുകയോ ചെയ്താൽ, വെളിപ്പെടുത്തുന്ന കക്ഷിക്ക് നിയമപ്രകാരം കൈക്കൊള്ളാവുന്ന മറ്റു പരിഹാരങ്ങൾക്കു പുറമേ ഉചിതവും ന്യായവുമായ പ്രതിവിധി ലഭിക്കാനും അവകാശമുണ്ടാകുന്നതാണ്.
- ബൗദ്ധിക സ്വത്തവകാശങ്ങൾ
- Meta ഉടമസ്ഥത. Workplace ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള ഉടമ്പടിയാണിത്, ഉടമസ്ഥാവകാശമൊന്നും ഉപഭോക്താവിന് കൈമാറുന്നില്ല. Workplace, സംഗ്രഹിച്ച ഡാറ്റ, ബന്ധപ്പെട്ടതും അടിസ്ഥാനപരമായതുമായ എല്ലാ സാങ്കേതികവിദ്യയും, ഇതിൽ നിന്ന് രൂപപ്പെടുന്ന എല്ലാ വർക്കുകളും, നിങ്ങളുടെ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളത് (താഴെ നിർവ്വചിച്ചിരിക്കുന്നു) ഉൾപ്പെടെ, Meta അല്ലെങ്കിൽ Meta-യ്ക്കായി മേൽപ്പറഞ്ഞവയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അല്ലെങ്കിൽ മെച്ചപ്പെടുത്തലുകൾ എന്നിവയ്ക്കുള്ള എല്ലാ അവകാശവും ഉടമസ്ഥതയും താൽപ്പര്യവും (എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും ഉൾപ്പെടെ) Meta-യ്ക്കും അതിന്റെ ലൈസൻസർമാർക്കുമാണ്. ഈ ഉടമ്പടിയിൽ വ്യക്തമായി പ്രതിപാദിക്കാത്ത യാതൊരു അവകാശങ്ങളും നിങ്ങൾക്ക് നൽകുന്നില്ല.
- ഫീഡ്‌ബാക്ക്. Workplace അല്ലെങ്കിൽ അതിന്റെ API അല്ലെങ്കിൽ ഞങ്ങളുടെ മറ്റ് ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങൾ അഭിപ്രായങ്ങളോ ചോദ്യങ്ങളോ നിർദ്ദേശങ്ങളോ ഉപയോഗ സാഹചര്യങ്ങളോ അല്ലെങ്കിൽ മറ്റ് ഫീഡ്ബാക്കോ സമർപ്പിച്ചാൽ (“ഫീഡ്ബാക്ക്”), നിങ്ങളോട് യാതൊരു ബാധ്യതയുമില്ലാതെയോ നിങ്ങൾക്ക് യാതൊരു പ്രതിഫലവും നൽകാതെയോ, ഞങ്ങളുടെ ഏത് ഉൽപ്പന്നങ്ങളുമായും അല്ലെങ്കിൽ സേവനങ്ങളുമായും അല്ലെങ്കിൽ ഞങ്ങളുടെ അഫിലിയേറ്റുകളുടെ ഉൽപ്പന്നങ്ങളുമായും സേവനങ്ങളുമായും ബന്ധപ്പെട്ട അത്തരം ഫീഡ്ബാക്ക് ഞങ്ങൾ സൗജന്യമായി ഉപയോഗിക്കുകയോ കൂടുതൽ വികസിപ്പിക്കുകയോ ചെയ്യും.
- നിരാകരണം
വാണിജ്യപരമായ സ്വീകാര്യതയുടെ വാറന്റികൾ, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള പാകത, ഉടമസ്ഥത അല്ലെങ്കിൽ ലംഘനം നടത്താതിരിക്കൽ ഉൾപ്പെടെ, രേഖാമൂലമുള്ളതോ അല്ലാത്തതോ നിയമപ്രകാരമുള്ളതോ ആയ ഏത് രൂപത്തിലുള്ളതുമായ, എല്ലാ വാറന്റികളും പ്രതിനിധീകരണവും META വ്യക്തമായി നിരാകരിക്കുന്നു. WORKPLACE തടസ്സമില്ലാതെ ലഭ്യമാകുമെന്നോ ഇതിൽ പിശക് ഉണ്ടാകില്ലെന്നോ ഞങ്ങൾ ഉറപ്പ് നൽകുന്നില്ല. നിങ്ങൾ WORKPLACE ഉപയോഗിക്കുന്നതിന് സഹായകമാകുന്ന സേവനങ്ങളോ ആപ്ലിക്കേഷനുകളോ വികസിപ്പിക്കാനും ലഭ്യമാക്കാനും ഞങ്ങൾ മൂന്നാം കക്ഷികളെ അനുവദിച്ചേക്കാം, അല്ലെങ്കിൽ മറ്റു സേവനങ്ങളുമായും ആപ്ലിക്കേഷനുകളുമായും മറ്റു വിധത്തിൽ സംയോജിപ്പിക്കാൻ ഞങ്ങൾ WORKPLACE-നെ അനുവദിച്ചേക്കാം. WORKPLACE-മായി ബന്ധപ്പെട്ട് ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന എല്ലാ സേവനങ്ങൾക്കും അല്ലെങ്കിൽ ആപ്ലിക്കേഷനുകൾക്കും META-യ്ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. അത്തരം സേവനങ്ങളോ ആപ്ലിക്കേഷനുകളോ നിങ്ങൾ ഉപയോഗിക്കുന്നത് പ്രത്യേക നിബന്ധനകൾക്കും നയങ്ങൾക്കും വിധേയമായാണ്, അത്തരം ഏത് ഉപയോഗവും നിങ്ങളുടെ സ്വന്തം റിസ്ക്കിലാണെന്ന് നിങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു. - ബാധ്യതയുടെ പരിധികൾ
- ഒഴിവാക്കിയ ക്ലെയിമുകൾക്ക് (താഴെ നിർവ്വചിച്ചിരിക്കുന്നു) ഒഴികെ:
- യാതൊരു വിധത്തിലുള്ള ഉപയോഗ നഷ്ടം, നഷ്ടപ്പെട്ട അല്ലെങ്കിൽ തെറ്റായ ഡാറ്റ, ബിസിനസ് തടസം, വൈകുന്നതിന്റെ ചെലവുകൾ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലുള്ള പരോക്ഷമായ, അല്ലെങ്കിൽ ഫലമായുണ്ടാകുന്ന ഏതു തരത്തിലുള്ള നാശനഷ്ടങ്ങൾക്കും (ലാഭം നഷ്ടപ്പെട്ടത് ഉൾപ്പെടെ), നടപടിയുടെ രീതി പരിഗണിക്കാതെ, കരാറിലുള്ളതോ നിബന്ധനയുടെ ലംഘനമോ (അശ്രദ്ധ ഉൾപ്പെടെ) നിശ്ചിതമായ ബാധ്യത ഉള്ളതോ ഇല്ലാത്തതോ ആണെങ്കിലും, അത്തരം നാശനഷ്ടത്തിന്റെ സാധ്യത മുൻകൂട്ടി അറിയിച്ചിട്ടുണ്ടെങ്കിൽ പോലും, ഒരു കക്ഷിക്കും ബാധ്യതയുണ്ടാകില്ല; കൂടാതെ
- രണ്ടു കക്ഷികൾക്കും പരസ്പരമുള്ള പൂർണ്ണ ബാധ്യത, ഈ ഉടമ്പടി പ്രകാരം കഴിഞ്ഞ പന്ത്രണ്ട് (12) മാസ കാലയളവിൽ ഉപഭോക്താവ് META-യ്ക്ക് യഥാർത്ഥത്തിൽ നൽകിയതോ നൽകാനുള്ളതോ ആയ തുകയിൽ കൂടില്ല, പ്രസ്തുത കാലയളവിൽ ഫീസൊന്നും അടച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ അടയ്‌ക്കേണ്ടതില്ലെങ്കിൽ, ഈ തുക പതിനായിരം ഡോളർ ($10,000) ആയിരിക്കും.
- ഈ വിഭാഗം 8-ന്റെ ഉദ്ദേശ്യങ്ങൾക്കായി, “ഒഴിവാക്കിയ ക്ലെയിമുകൾ” എന്നാൽ: (എ) വിഭാഗം 2 പ്രകാരം (നിങ്ങളുടെ ഡാറ്റയും നിങ്ങളുടെ ബാധ്യതകളും) ഉണ്ടാകുന്ന ഉപഭോക്താവിന്റെ ബാധ്യത; (ബി) വിഭാഗം 5-ൽ (രഹസ്യാത്മകത) ഉള്ള ബാധ്യതകൾ ഒരു കക്ഷി ലംഘിക്കുന്നതിൽ നിന്ന് നിങ്ങളുടെ ഡാറ്റയുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഒഴികെയുള്ളത് ഇവയാണ്.
- ഈ ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും പരിമിത പരിഹാരം അതിന്റെ സാരമായ ഉദ്ദേശ്യം നടത്തുന്നതിൽ പരാജയപ്പെട്ടാൽ പോലും ഈ വിഭാഗം 8-ലെ പരിധികൾ അവശേഷിക്കുകയും ബാധകമാകുകയും ചെയ്യും, നിയമപരമായി പരിമിതപ്പെടുത്താനോ ഒഴിവാക്കാനോ കഴിയാത്ത ഒരു കാര്യത്തിനുമായും രണ്ടു കക്ഷികളും അവരുടെ ബാധ്യത പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യില്ലെന്ന് കക്ഷികൾ തീരുമാനിക്കുന്നു. ഈ ഉടമ്പടിയിൽ നൽകിയിട്ടുള്ള പ്രകാരം ഞങ്ങളുടെ ബാധ്യത പരിമിതമാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ Workplace നൽകുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
- ഒഴിവാക്കിയ ക്ലെയിമുകൾക്ക് (താഴെ നിർവ്വചിച്ചിരിക്കുന്നു) ഒഴികെ:
- കാലയളവും അവസാനിപ്പിക്കലും
- കാലയളവ്. നിങ്ങൾ ആദ്യമായി Workplace ഇൻസ്‌റ്റൻസ് ആക്സസ് ചെയ്യുന്ന തീയതിയിൽ ഈ ഉടമ്പടി ആരംഭിക്കുകയും ഇവിടെ (“കാലയളവ്”) അനുവദിച്ചിരിക്കുന്ന പ്രകാരം അവസാനിപ്പിക്കുന്നതു വരെ തുടരുകയും ചെയ്യും.
- സൗകര്യത്തിനായുള്ള അവസാനിപ്പിക്കൽ. ഡാറ്റാ പ്രോസസിംഗ് അനുബന്ധത്തിലെ ഖണ്ഡിക 2.d പ്രകാരം നിങ്ങൾക്കുള്ള അവസാനിപ്പിക്കൽ അവകാശങ്ങളെ എതിർക്കാതെ, കാരണമൊന്നുമില്ലാതെയോ എന്തെങ്കിലും കാരണത്താലോ, നിങ്ങളുടെ അഡ്മിൻ Meta-യ്ക്ക് മുപ്പത് (30) ദിവസത്തെ മുൻകൂർ അറിയിപ്പ് നൽകി, ഉൽപ്പന്നത്തിനുള്ളിൽ നിങ്ങളുടെ Workplace ഇൻസ്റ്റൻസ് ഇല്ലാതാക്കാൻ തീരുമാനിച്ചാൽ, എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ ഉടമ്പടി അവസാനിപ്പിക്കാം. കാരണമൊന്നുമില്ലാതെയോ എന്തെങ്കിലും കാരണത്താലോ, നിങ്ങൾക്ക് മുപ്പത് (30) ദിവസത്തെ മുൻകൂർ അറിയിപ്പ് നൽകി, Meta-യും എപ്പോൾ വേണമെങ്കിലും ഈ ഉടമ്പടി അവസാനിപ്പിച്ചേക്കാം.
- Meta അവസാനിപ്പിക്കലും സസ്പെൻഷനും. നിങ്ങൾ ഈ ഉടമ്പടി ലംഘിച്ചാൽ അല്ലെങ്കിൽ Workplace-ന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ലഭ്യതയ്ക്കും അല്ലെങ്കിൽ പൂർണ്ണതയ്ക്കുമായി അത്തരം ആക്ഷൻ ആവശ്യമാണെന്ന് ഞങ്ങൾ കരുതുകയാണെങ്കിൽ, നിങ്ങൾക്ക് ന്യായമായ അറിയിപ്പ് നൽകിക്കൊണ്ട് ഈ ഉടമ്പടി അവസാനിപ്പിക്കാൻ അല്ലെങ്കിൽ ഉടൻ സസ്പെൻഡ് ചെയ്യാനുള്ള അവകാശം Meta-യിൽ നിക്ഷിപ്തമാണ്.
- നിങ്ങളുടെ ഡാറ്റ ഇല്ലാതാക്കൽ ഈ ഉടമ്പടി ഇല്ലാതാക്കി കഴിഞ്ഞാൽ നിങ്ങളുടെ ഡാറ്റ ഉടൻ തന്നെ Meta ഇല്ലാതാക്കും, എന്നാൽ ഇല്ലാതാക്കൽ നടക്കുമ്പോൾ ന്യായമായ സമയത്തേക്ക് ബാക്കപ്പ് പകർപ്പുകളിൽ, ഇല്ലാതാക്കിയ ഉള്ളടക്കം അവശേഷിക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. വിഭാഗം 2.e-യിൽ പരാമർശിച്ചിട്ടുള്ളത് പ്രകാരം, നിങ്ങളുടെ സ്വന്തം ഉദ്ദേശ്യങ്ങൾക്കായി നിങ്ങളുടെ ഡാറ്റയുടെ ബാക്കപ്പുകൾ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്.
- അവസാനിപ്പിക്കുന്നതിന്റെ ഇഫക്റ്റ്. ഈ ഉടമ്പടി അവസാനിപ്പിക്കുമ്പോൾ: (എ) നിങ്ങളുടെ ഉപയോക്താക്കളും Workplace ഉപയോഗിക്കുന്നത് ഉടൻ നിർത്തണം; (ബി) വെളിപ്പെടുത്തുന്ന കക്ഷിയുടെ അഭ്യർത്ഥന പ്രകാരം, 9.d-യ്ക്ക് വിധേയമായി, സ്വീകരിക്കുന്ന കക്ഷിയുടെ കൈവശമുള്ള, വെളിപ്പെടുത്തുന്ന കക്ഷിയുടെ എല്ലാ രസഹ്യാത്മക വിവരവും സ്വീകരിക്കുന്ന കക്ഷി വൈകാതെ മടക്കി നൽകും അല്ലെങ്കിൽ ഇല്ലാതാക്കും; (സി) അവസാനിപ്പിക്കുന്നതിന് മുമ്പ് നിങ്ങൾ നൽകാനുണ്ടായിരുന്ന, അടയ്ക്കാത്ത എല്ലാ ഫീസും നിങ്ങൾ വൈകാതെ Meta-യ്ക്ക് നൽകും; (ഡി) വിഭാഗം 9.b പ്രകാരം കാരണമില്ലാതെ Meta ഈ ഉടമ്പടി അവസാനിപ്പിക്കുകയാണെങ്കിൽ, മുൻകൂട്ടി അടച്ച എല്ലാ ഫീസിന്റെയും ആനുപാതികമായ തുക (ബാധകമാകുമ്പോൾ) Meta നിങ്ങൾക്ക് റീഫണ്ട് ചെയ്യും; (ഇ) ഇനിപ്പറയുന്ന വിഭാഗങ്ങൾ അവശേഷിക്കും: 1.c (നിയന്ത്രണങ്ങൾ), 2 (നിങ്ങളുടെ ഡാറ്റുടെ ഉപയോഗവും നിങ്ങളുടെ ബാധ്യതകളും) (വിഭാഗം 2.a-യിലുള്ള, നിങ്ങളുടെ ഡാറ്റയിലേക്കുള്ള Meta-യുടെ ലൈസൻസ് ഒഴികെയുള്ളവ), 3.b (നിയമപരമായ വെളിപ്പെടുത്തലുകളും മൂന്നാം കക്ഷി അഭ്യർത്ഥനകളും), 4 (പേയ്മെന്റ്) മുതൽ 12 (നിർവ്വചനങ്ങൾ) വരെ. ഈ ഉടമ്പടിയിൽ വ്യക്തമാക്കിയിട്ടുള്ളത് ഒഴികെ, രണ്ട് കക്ഷികളും, അവസാനിപ്പിക്കൽ ഉൾപ്പെടെയുള്ള പരിഹാരങ്ങൾ നടപ്പാക്കുന്നത്, ഈ ഉടമ്പടി പ്രകാരമോ നിയമപ്രകാരമോ അല്ലെങ്കിൽ മറ്റു വിധത്തിലോ ഉള്ള മറ്റേതെങ്കിലും പരിഹാരങ്ങളെ പരിഗണിക്കാതെയാകരുത്.
- മറ്റ് Facebook അക്കൗണ്ടുകൾ
- വ്യക്തിഗത അക്കൗണ്ടുകൾ. സംശയം ഒഴിവാക്കുന്നതിനായി, ഉപഭോക്തൃ Facebook സേവനത്തിൽ (“വ്യക്തിഗത FB അക്കൗണ്ടുകൾ”) ഉപയോക്താക്കൾ സൃഷ്ടിച്ചേക്കാവുന്ന ഏതെങ്കിലും വ്യക്തിഗത Facebook അക്കൗണ്ടിൽ നിന്ന് ഉപയോക്തൃ അക്കൗണ്ടുകൾ വ്യത്യസ്തമാണ്. വ്യക്തിഗത FB അക്കൗണ്ടുകൾ ഈ ഉടമ്പടിക്ക് വിധേയമല്ല, എന്നാൽ ആ സേവനങ്ങൾക്കായുള്ള Meta-യുടെ നിബന്ധനകൾക്ക് വിധേയമാണ്, ഓരോന്നും Meta-യും പ്രസക്തമായ ഉപയോക്താവും തമ്മിലുള്ളതാണ്.
- Workplace-ഉം പരസ്യങ്ങളും. Workplace-ൽ നിങ്ങളുടെ ഉപയോക്താക്കൾക്ക് ഞങ്ങൾ മൂന്നാം കക്ഷി പരസ്യങ്ങൾ കാണിക്കില്ല, നിങ്ങളുടെ ഉപയോക്താക്കൾക്ക് പരസ്യങ്ങൾ നൽകാനോ അവരെ ടാർഗെറ്റ് ചെയ്യാനോ അവരുടെ വ്യക്തിഗത FB അക്കൗണ്ടുകളിൽ നിങ്ങളുടെ ഉപയോക്താക്കളുടെ അനുഭവം വ്യക്തിപരമാക്കാനായോ നിങ്ങളുടെ ഡാറ്റ ഉപയോഗിക്കുകയുമില്ല. എന്നിരുന്നാലും, Workplace-മായി ബന്ധപ്പെട്ട ഫീച്ചറുകൾ, സംയോജനങ്ങൾ അല്ലെങ്കിൽ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് Meta ഉൽപ്പന്നത്തിൽ പ്രഖ്യാപനം നടത്തുകയോ സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാരെ അറിയിക്കുകയോ ചെയ്തേക്കാം.
- പൊതുവായവ
- മാറ്റങ്ങൾ. സേവനത്തിലൂടെയോ മറ്റ് ന്യായമായ മാർഗത്തിലൂടെയോ നിങ്ങൾക്ക് ഇമെയിൽ വഴിയുള്ള അറിയിപ്പ് നൽകിക്കൊണ്ട്, ഡാറ്റാ പ്രോസസിംഗ് അനുബന്ധം, ഡാറ്റാ കൈമാറ്റ അനുബന്ധം (ബാധകമായ ഡാറ്റാ പരിരക്ഷാ നിയമം പാലിക്കുന്നതിനായി) ഡാറ്റാ സുരക്ഷാ അനുബന്ധം, സ്വീകാര്യമായ ഉപയോഗ നയം എന്നിവയുൾപ്പെടെ എന്നാൽ ഇവ മാത്രമായി പരിമിതപ്പെടുത്താതെ, ഈ ഉടമ്പടിയുടെ നിബന്ധനകളും ഈ ഉടമ്പടിയിൽ പരാമർശിച്ചിട്ടുള്ളതോ ഉൾപ്പെടുത്തിയിരിക്കുന്നതോ ആയ നയങ്ങളും Meta മാറ്റിയേക്കാം (“മാറ്റം”). ഞങ്ങളുടെ അറിയിപ്പിന് പതിനാല് (14) ദിവസത്തിന് ശേഷം Workplace ഉപയോഗിക്കുന്നത് തുടർന്നാൽ, നിങ്ങൾ അത്തരം മാറ്റത്തിന് സമ്മതം നൽകുന്നു.
- നിയന്ത്രിക്കുന്ന നിയമം. ഈ ഉടമ്പടിയും നിങ്ങളുടെയും നിങ്ങളുടെ ഉപയോക്താക്കളുടെയും Workplace-ന്റെ ഉപയോഗവും, നിങ്ങളും ഞങ്ങളും തമ്മിൽ ഉണ്ടായേക്കാവുന്ന എല്ലാ ക്ലെയിമുകളും, നിയന്ത്രിക്കുന്നത്, ബാധകമാകുന്ന വിധത്തിൽ, നിയമത്തിന്റെ തത്വങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം കണക്കിലെടുക്കാതെ, അമേരിക്കൻ ഐക്യനാടുകളിലെയും കാലിഫോർണിയ സ്റ്റേറ്റിലെയും നിയമങ്ങളാണ്, ഇവ വ്യാഖ്യാനിക്കുന്നതും ഈ നിയമങ്ങൾ അനുസരിച്ചായിരിക്കണം. ഈ ഉടമ്പടിയിൽ നിന്നോ Workplace-ൽ നിന്നോ ഉണ്ടാകുന്നതോ ഇവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതോ ആയ ഏത് ക്ലെയിമും അല്ലെങ്കിൽ വ്യവഹാരവും U.S-ലെ കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്ടിനായുള്ള ഡിസ്ട്രിക്ട് കോടതിയിൽ അല്ലെങ്കിൽ സാൻ മാറ്റിയോ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്റ്റേറ്റ് കോടതിയിൽ മാത്രമായിരിക്കണം ആരംഭിക്കുന്നത്, അത്തരം കോടതികൾക്ക് തങ്ങളുമായി ബന്ധപ്പെട്ട നടപടിയെടുക്കാനുള്ള അധികാരപരിധിയുണ്ടെന്ന് ഓരോ കക്ഷിയും ഇതിനാൽ സമ്മതിക്കുകയും ചെയ്യുന്നു.
- പൂർണ്ണ ഉടമ്പടി. നിങ്ങൾ Workplace ആക്സസ് ചെയ്യുന്നതും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള പൂർണ്ണ ഉടമ്പടിയാണ് ഈ ഉടമ്പടി (സ്വീകാര്യമായ ഉപയോഗ നയവും ഇതിൽ ഉൾപ്പെടുന്നു), ഇത് Workplace-മായി ബന്ധപ്പെട്ട എല്ലാ മുൻ പ്രതിനിധീകരണങ്ങളെയും അല്ലെങ്കിൽ ഉടമ്പടികളെയും ഇല്ലാതാക്കുന്നു. തലക്കെട്ടുകൾ സൗകര്യത്തിന് വേണ്ടി മാത്രമുള്ളതാണ്, “ഉൾപ്പെടെ” എന്നതുപോലുള്ള നിബന്ധനകൾ പരിധിയില്ലാതെ വ്യഖ്യാനിക്കുകയും ചെയ്യണം. ഈ ഉടമ്പടി ഇംഗ്ലീഷിലാണ് (US) എഴുതിയിട്ടുള്ളത്, വിവർത്തനം ചെയ്ത എതെങ്കിലും പതിപ്പിൽ വൈരുദ്ധ്യങ്ങൾ ഉണ്ടായാൽ ഇതിനായിരിക്കും പ്രാമുഖ്യം.
- ഇളവും വിച്ഛേദിക്കലും. ഒരു നിബന്ധന നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് ഇളവായി കണക്കാക്കില്ല, ഇളവ് നൽകി എന്ന് ക്ലെയിം ചെയ്യുന്ന കക്ഷി ഒപ്പിട്ട് എഴുതി നൽകുന്നതാകണം ഇളവുകൾ. എത് ഉപഭോക്തൃ പർച്ചേസ് ഓർഡറിലും അല്ലെങ്കിൽ ബിസിനസ് ഫോമിലും ഉള്ള ഏത് നിബന്ധനകളോ വ്യവസ്ഥകളോ ഈ ഉടമ്പടിയെ പരിഷ്ക്കരിക്കില്ല, അതിനാൽ അവ വ്യക്തമായി നിരസിക്കുന്നു, അത്തരം ഏത് പ്രമാണവും ഭരണപരമായ ഉദ്ദേശ്യത്തിന് വേണ്ടി മാത്രമുള്ളതായിരിക്കും. ഈ ഉടമ്പടിയിലെ ഏതെങ്കിലും നിബന്ധന, നിയമപരമായി നടപ്പാക്കാനാകാത്തതാണ്, അസാധുവാണ് അല്ലെങ്കിൽ മറ്റു വിധത്തിൽ നിയമത്തിന് എതിരാണ് എന്ന് യോഗ്യമായ അധികാരപരിധിയുള്ള ഒരു കോടതി വിധിച്ചാൽ, ഉദ്ദേശിക്കുന്ന ലക്ഷ്യം ഏറ്റവും നന്നായി നേടാൻ കഴിയും വിധമായിരിക്കും അത്തരം നിബന്ധന വ്യാഖ്യാനിക്കുന്നത്, ഈ ഉടമ്പടിയിലെ അവശേഷിക്കുന്ന നിബന്ധനകൾ പൂർണ്ണ അധികാരത്തോടെയും പ്രഭാവത്തോടെയും അവശേഷിക്കുകയും ചെയ്യും.
- പബ്ലിസിറ്റി. കക്ഷികളുടെ ബന്ധത്തെ കുറിച്ചുള്ള ഏത് വാർത്താ കുറിപ്പ് അല്ലെങ്കിൽ മാർക്കറ്റിംഗ് കാമ്പെയ്നും രണ്ട് കക്ഷികളുടെയും മുൻകൂറായുള്ള രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. മുകളിൽ പറഞ്ഞതൊന്നും ബാധകമാകാതെ: (എ) സമയാസമയങ്ങളിൽ നൽകുന്ന Meta-യുടെ ബ്രാൻഡ് ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി, നിങ്ങളുടെ കമ്പനിക്കുള്ളിൽ, ഇക്കാലയളവിൽ നിങ്ങൾക്ക് Workplace-ന്റെ ഉപയോഗം പ്രൊമോട്ട് ചെയ്യാം അല്ലെങ്കിൽ പ്രചാരം നൽകാം (ഉദാ: ഉപയോക്താക്കളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കാൻ), (ബി) ഒരു Workplace ഉപഭോക്താവ് എന്ന നിലയിൽ Meta നിങ്ങളുടെ പേരും സ്റ്റാറ്റസും പരാമർശിച്ചേക്കാം.
- അസൈൻമെന്റ്. ഈ ഉടമ്പടി അല്ലെങ്കിൽ ഈ ഉടമ്പടി പ്രകാരം തങ്ങൾക്കുള്ള അവകാശങ്ങളോ ബാധ്യതകളോ രണ്ടു കക്ഷികളും, രണ്ടാമത്തെ കക്ഷിയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതി കൂടാതെ അസൈൻ ചെയ്യരുത്, ഒരു അഫിലിയേറ്റിന്റെയും സമ്മതമില്ലാതെ അല്ലെങ്കിൽ ഒരു ലയനം, പുനഃസംഘടന, ഏറ്റെടുക്കൽ, അല്ലെങ്കിൽ അതിന്റെ അസെറ്റുകളുടെയോ വോട്ടിംഗ് സെക്യൂരിറ്റികളുടെയോ പൂർണ്ണമോ ഗണ്യമോ ആയ മറ്റ് കൈമാറ്റത്തിന്റെ ഭാഗമായി Meta ഈ ഉടമ്പടി അസൈൻ ചെയ്തേക്കാം എന്നതിന് മാത്രമാണ് ഇതിൽ ഇളവുള്ളത്. മേൽപ്പറഞ്ഞതിന് വിധേയമായി, ഓരോ കക്ഷിയുടെയും അനുവദനീയമായ പിൻഗാമികൾക്കും അസൈനികൾക്കും ഈ ഉടമ്പടി നിയമപരമായ ബാധ്യതയായിരിക്കും, ഇതിന്റെ പ്രയോജനങ്ങൾ അവർക്ക് ലഭിക്കുകയും ചെയ്യും. അനുമതിയില്ലാത്ത അസൈൻമെന്റുകൾ അസാധുവാണ്, അവ Meta-യ്ക്ക് യാതൊരു ബാധ്യതയും സൃഷ്ടിക്കില്ല.
- സ്വതന്ത്ര കരാറുകാർ. കക്ഷികൾ സ്വതന്ത്ര കരാറുകാരാണ്. ഈ ഉടമ്പടിയുടെ ഫലമായി യാതൊരു ഏജൻസിയും പങ്കാളിത്തവും സംയുക്ത സംരംഭവും അല്ലെങ്കിൽ തൊഴിലും സൃഷ്ടിക്കപ്പെടുന്നില്ല, ഒരു കക്ഷിക്കും മറ്റേ കക്ഷിക്ക് നിയപരമായ ബാധ്യതയുണ്ടാക്കാനുള്ള അധികാരവുമില്ല.
- മൂന്നാം കക്ഷി ഗുണഭോക്താക്കൾ ആരുമില്ല. ഈ ഉടമ്പടിയുടെ പ്രയോജനം Meta-യ്ക്കും ഉപഭോക്താവിനുമാണ്, ഏതെങ്കിലും ഉപയോക്താക്കൾ ഉൾപ്പെടെ ഒരു മൂന്നാം കക്ഷിക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല.
- അറിയിപ്പുകൾ. വിഭാഗം 9.b-യ്ക്ക് അനുസൃതമായി നിങ്ങൾ ഈ ഉടമ്പടി അവസാനിപ്പിക്കുമ്പോൾ, ഉൽപ്പന്നത്തിനുള്ളിൽ നിങ്ങളുടെ Workplace ഇൻസ്റ്റൻസ് ഇല്ലാതാക്കാൻ നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തീരുമാനിക്കുന്നതിലൂടെ Meta-യെ അറിയിക്കണം. ഈ ഉടമ്പടി പ്രകാരമുള്ള മറ്റേത് അറിയിപ്പും രേഖാമൂലമുള്ളതായിരിക്കണം, ഇത് ഇനിപ്പറയുന്ന വിലാസത്തിൽ Meta-യ്ക്ക് അയയ്ക്കുകയും വേണം (ബാധകമാകുന്ന പ്രകാരം): Meta Platforms Ireland Ltd-ന്റെ കാര്യത്തിൽ, 4 Grand Canal Square, Dublin 2, Ireland, Attn: നിയമപരം, Meta Platforms Inc-ന്റെ കാര്യത്തിൽ 1 Hacker Way, Menlo Park, CA 94025 USA, Attn: നിയമപരം. ഉപഭോക്താവിന്റെ അക്കൗണ്ടിലുള്ള ഇമെയിൽ വിലാസത്തിലേക്ക് Meta അറിയിപ്പുകൾ അയച്ചേക്കാം. Workplace-ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അറിയിപ്പുകളും അല്ലെങ്കിൽ Workplace-ന് ഉള്ളിൽ ഉപയോക്താക്കൾക്കായുള്ള സന്ദേശങ്ങളായോ Workplace-ന് ഉള്ളിൽ എളുപ്പത്തിൽ ശ്രദ്ധയിൽപ്പെടുന്ന പോസ്റ്റിംഗായോ മറ്റ് ബിസിനസ് സംബന്ധമായ അറിയിപ്പുകളും Meta നൽകിയേക്കാം.
- ഉപകരാറുകാർ. Meta ഉപകരാറുകാരെ ഉപയോഗിക്കുകയും ഈ ഉടമ്പടി പ്രകാരമുള്ള Meta-യുടെ അവകാശങ്ങൾ നടപ്പാക്കാൻ അനുവദിക്കുകയും ചെയ്തേക്കാം, എന്നാൽ അത്തരം ഉപകരാറുകാർ ഈ ഉടമ്പടി അനുവർത്തിക്കുന്നതിനുള്ള ബാധ്യത Meta-യിൽത്തന്നെ നിക്ഷിപ്തമായിരിക്കും.
- മുൻകൂട്ടി കാണാനാകാത്ത സംഭവങ്ങൾ. ഈ ഉടമ്പടി പ്രകാരമുള്ള ഏതെങ്കിലും ബാധ്യത നിറവേറ്റുന്നതിൽ പരാജയപ്പെടുകയോ വൈകുകയോ ചെയ്താൽ (ഫീസ് അടയ്ക്കാൻ പരാജയപ്പെടുന്നത് ഒഴികെ) സമരം, തടസം, യുദ്ധം, തീവ്രവാദ പ്രവർത്തനം, കലാപം, പ്രകൃതി ദുരന്തം, വൈദ്യുതി അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷനുകൾ അല്ലെങ്കിൽ ഡാറ്റാ നെറ്റ്‌വര്‍ക്കുകൾ അല്ലെങ്കിൽ സേവനങ്ങളുടെ പരാജയമോ കുറവോ, അല്ലെങ്കിൽ ഒരു സർക്കാർ ഏജൻസിയോ സ്ഥാപനമോ ഒരു ലൈസൻസോ അംഗീകാരമോ നിരസിക്കൽ തുടങ്ങി, ഈ ഉടമ്പടിയിൽ ഒപ്പുവെച്ചതിനു ശേഷം സംഭവിക്കുന്ന, കക്ഷികളുടെ ന്യായമായ നിയന്ത്രണത്തിൽപ്പെടാത്ത, മുൻകൂട്ടി കാണാൻ കഴിയാത്ത ഇവന്റുകൾ കാരണമാണ് വൈകലോ പരാജയമോ സംഭവിക്കുന്നതെങ്കിൽ, ഒരു കക്ഷിയും മറ്റേ കക്ഷിക്ക് ബാധ്യസ്ഥരായിരിക്കില്ല.
- മൂന്നാം കക്ഷി വെബ്‌സൈറ്റുകൾ. Workplace-ൽ മൂന്നാം കക്ഷി വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകൾ അടങ്ങിയിരിക്കാം. ഞങ്ങൾ ഒരു വെബ്സൈറ്റും എൻഡോഴ്‌സ് ചെയ്യുന്നു എന്ന് ഇതിന് അർത്ഥമില്ല, മൂന്നാം കക്ഷി വെബ്സൈറ്റുകളുടെ നടപടികൾ, ഉള്ളടക്കം, വിവരം, അല്ലെങ്കിൽ ഡാറ്റ എന്നിവയ്ക്ക് അല്ലെങ്കിൽ അവയിൽ അടങ്ങിയിരിക്കുന്ന നടപടികൾക്ക് അല്ലെങ്കിൽ ഏതെങ്കിലും ലിങ്കിന്, അല്ലെങ്കിൽ അവയിലെ ഏതെങ്കിലും മാറ്റങ്ങൾക്ക് അല്ലെങ്കിൽ അപ്ഡേറ്റുകൾക്ക് ഞങ്ങൾ ഉത്തരാവാദിയല്ല. നിങ്ങൾക്കും നിങ്ങളുടെ ഉപയോക്താക്കൾക്കും ബാധകമായ, അവരുടെ സ്വന്തം ഉപയോഗ നിബന്ധനകളും വ്യവസ്ഥകളും മൂന്നാം കക്ഷി വെബ്സൈറ്റുകൾ നൽകിയേക്കാം, നിങ്ങൾ അത്തരം മൂന്നാം കക്ഷി വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതിനെ ഈ ഉടമ്പടി നിയന്ത്രിക്കുന്നില്ല.
- കയറ്റുമതി നിയന്ത്രണങ്ങളും വ്യാപാര ഉപരോധങ്ങളും. Workplace ഉപയോഗിക്കുമ്പോൾ, അമേരിക്കൻ ഐക്യ നാടുകളുടെയും മറ്റ് ബാധകമായ അധികാരപരിധികളുടെയും എല്ലാ കയറ്റുമതി, ഇറക്കുമതി നിയമങ്ങളും നിയന്ത്രണങ്ങളും, ഒപ്പം ബാധകമായ എല്ലാ ഉപരോധങ്ങളും അല്ലെങ്കിൽ വ്യാപാര നിയന്ത്രണങ്ങളും പാലിക്കാൻ ഉപഭോക്താവ് സമ്മതിക്കുന്നു. മുകളിൽ പറഞ്ഞതൊന്നും പരിമിതപ്പെടുത്താതെ, ഉപഭോക്താവ് ഇനിപ്പറയുന്നത് അംഗീകരിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നു: (എ) U.S സർക്കാരിന്റെ നിരോധിതമോ പരിമിതപ്പെടുത്തിയതോ ആയ കക്ഷികളുടെ ലിസ്റ്റിൽ അവർ ഉൾപ്പെട്ടിട്ടില്ല; (ബി) UN, U.S., EU എന്നിവയുടെ അല്ലെങ്കിൽ മറ്റേതെങ്കിലും ബാധകമായ സാമ്പത്തിക ഉപരോധങ്ങൾക്കോ വ്യാപാര നിയന്ത്രണങ്ങൾക്കോ വിധേയമായിട്ടില്ല; (സി) സമഗ്രമായ U.S. വ്യാപാര ഉപരോധങ്ങൾക്ക് വിധേയമായിട്ടുള്ള ഒരു രാജ്യത്ത് അവർക്ക് പ്രവർത്തനങ്ങളോ ഉപയോക്താക്കളോ ഇല്ല.
- സർക്കാർ സംവിധാനത്തിന്റെ ഉപയോഗം സംബന്ധിച്ച നിബന്ധനകൾ. നിങ്ങളൊരു സർക്കാർ എന്റിറ്റി ആണെങ്കിൽ ഇനിപ്പറയുന്ന കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുന്നു: (i) ഈ ഉടമ്പടി അംഗീകരിക്കുന്നതിൽ നിന്നോ നടപ്പാക്കുന്നതിൽ നിന്നോ, അല്ലെങ്കിൽ ഇതിന്റെ ഏതെങ്കിലും നിബന്ധനയോ വ്യവസ്ഥയോ അംഗീകരിക്കുകയോ നടപ്പാക്കുകയോ ചെയ്യുന്നതിൽ നിന്നോ, ബാധകമായ ഒരു നിയമം, നയം, അല്ലെങ്കിൽ തത്വം നിങ്ങളെ പരിമിതപ്പെടുത്തുന്നില്ല, (ii) നിങ്ങൾക്കോ ഏതെങ്കിലും ബാധകമായ സർക്കാർ സംവിധാനത്തിനോ എതിരെ ഈ ഉടമ്പടിയിലെ ഏതെങ്കിലും നിബന്ധനയോ വ്യവസ്ഥയോ നടപ്പിലാക്കുന്നത്, ബാധകമായ ഒരു നിയമവും നയവും അല്ലെങ്കിൽ തത്വവും ഇല്ലാതാക്കുന്നില്ല, (iii) ബാധകമായ ഏത് സർക്കാർ സംവിധാനത്തെയും ഈ ഉടമ്പടിയിൽ പ്രതിനിധീകരിക്കാനും നിയമപരമായി ബാധ്യതപ്പെടുത്താനുള്ള അധികാരവും ബാധകമായ നിയമങ്ങൾ, നയങ്ങൾ, തത്വങ്ങൾ എന്നിവ പ്രകാരമുള്ള നിയമപരമായ ശേഷിയും നിങ്ങൾക്കുണ്ട്, (iv) നിങ്ങൾക്കും നിങ്ങളുടെ ഉപയോക്താക്കൾക്കും Workplace-ന്റെ മൂല്യത്തെ സംബന്ധിച്ച നിഷ്പക്ഷമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ഈ ഉടമ്പടിയിൽ ഏർപ്പെടുന്നത്, ഈ ഉടമ്പടിയിൽ ഏർപ്പെടുന്നതിനായുള്ള നിങ്ങളുടെ തീരുമാനത്തെ അനുചിതമായ ഒരു നടപടിയും അല്ലെങ്കിൽ താൽപ്പര്യത്തിന്റെ വൈരുദ്ധ്യവും സ്വാധീനിച്ചിട്ടില്ല. ഈ വിഭാഗം 11.n-ൽ ഉള്ള കാര്യങ്ങൾ അംഗീകരിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഈ ഉടമ്പടിയിൽ ഏർപ്പെടരുത്. ഈ വിഭാഗം 11.n ലംഘിച്ചുകൊണ്ട് ഒരു സർക്കാർ സംവിധാനം ഈ ഉടമ്പടിയിൽ ഏർപ്പെട്ടാൽ, ഈ ഉടമ്പടി അവസാനിപ്പിക്കാൻ Meta-യ്ക്ക് തീരുമാനിക്കാം.
- റീസെല്ലർമാർ. ഒരു റീസെല്ലറിലൂടെ Workplace ആക്സസ് ചെയ്യാനും ഉപയോഗിക്കാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഒരു റീസെല്ലറിലൂടെ നിങ്ങൾ Workplace ആക്സസ് ചെയ്ത് ഉപയോഗിക്കുന്ന സാഹചര്യത്തിൽ, ഇനിപ്പറയുന്നവയ്ക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി: (i) നിങ്ങളുടെ റീസെല്ലറുമായുള്ള ബാധകമായ ഉടമ്പടിയിലെ എല്ലാ അനുബന്ധ അവകാശങ്ങൾക്കും ബാധ്യതകൾക്കും, (ii) നിങ്ങളും Meta-യും തമ്മിൽ ഉള്ളതുപോലെ, നിങ്ങളുടെ Workplace ഇൻസ്‌റ്റൻസിലേക്കോ നിങ്ങളുടെ ഡാറ്റയിലേക്കോ നിങ്ങളുടെ റീസെല്ലർക്കായി നിങ്ങൾ സൃഷ്ടിക്കുന്ന ഏത് ഉപയോക്തൃ അക്കൗണ്ടിലേക്കോ ഉള്ള റീസെല്ലറുടെ എല്ലാ ആക്സസിനും. കൂടാതെ, ഒരു റീസെല്ലറിലൂടെ നിങ്ങൾ Workplace ആക്സസ് ചെയ്ത് ഉപയോഗിക്കുമ്പോൾ, ഈ ഉടമ്പടിയിലുള്ള, വൈരുദ്ധ്യമുള്ള ഏത് നിബന്ധനകൾക്കും മേലെയായി റീസെല്ലർ ഉപയോക്തൃ നിബന്ധനകളായിരിക്കും ബാധകം എന്ന് നിങ്ങൾ അംഗീകരിക്കുന്നു.
- നിർവ്വചനങ്ങൾ
ഈ ഉടമ്പടിയിൽ, മറ്റു വിധത്തിൽ പ്രസ്താവിച്ചിട്ടില്ലെങ്കിൽ:"സ്വീകാര്യമായ ഉപയോഗ നയം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സമയാമസമയങ്ങളിൽ പരിഷ്ക്കരിക്കുന്നതനുസരിച്ചുള്ള, www.workplace.com/legal/FB_Work_AUP, എന്നതിൽ കണ്ടെത്താവുന്ന, Workplace-ന്റെ ഉപയോഗത്തിനായുള്ള നിയമങ്ങളാണ്. "അഫിലിയേറ്റ്" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, നേരിട്ടോ പരോക്ഷമായോ ഉടമസ്ഥതയുള്ളതോ നിയന്ത്രിക്കുന്നതോ, ഒരു കക്ഷിയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളതോ അല്ലെങ്കിൽ കക്ഷിയുടെ പൊതു ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ളതോ ആയ ഒരു സ്ഥാപനത്തെയാണ്, ഇതിൽ “നിയന്ത്രണം” എന്നതിന്റെ അർത്ഥം ഒരു സ്ഥാപനത്തിന്റെ മാനേജ്മെന്റിനോട് നിർദ്ദേശിക്കാനുള്ള അധികാരമാണ്, “ഉടമസ്ഥത” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, സ്ഥാപനത്തിന്റെ വോട്ടിംഗ് ഇക്വിറ്റി സെക്യൂരിറ്റികളുടെ 50% (അല്ലെങ്കിൽ, ബാധകമായ അധികാരപരിധിയിൽ ഭൂരിപക്ഷ ഉടമസ്ഥത അനുവദനീയമല്ലെങ്കിൽ, അത്തരം നിയമപ്രകാരം അനുവദനീയമായ പരമാവധി തുക) അല്ലെങ്കിൽ കൂടുതൽ അല്ലെങ്കിൽ തുല്യമായ വോട്ടിംഗ് താൽപ്പര്യങ്ങൾ എന്നാണ്. ഈ നിർവ്വചനത്തിന്റെ ഉദ്ദേശ്യങ്ങൾക്കായി, ഒരു സർക്കാർ സ്ഥാപനം മറ്റൊരു സർക്കാർ സ്ഥാപനത്തെ പൂർണ്ണമായി നിയന്ത്രിക്കാത്ത പക്ഷം, അത് മറ്റേ സർക്കാർ സ്ഥാപനത്തിന്റെ അഫിലിയേറ്റ് അല്ല. “ഡാറ്റാ പ്രോസസിംഗ് അനുബന്ധം” എന്നാൽ അർത്ഥമാക്കുന്നത്, അതിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും നിബന്ധനകൾ ഉൾപ്പെടെ, ഈ ഉടമ്പടിയോട് കൂട്ടിച്ചേർത്തിട്ടുള്ളതും ഇതിന്റെ ഭാഗവുമായ ഡാറ്റാ പ്രോസസിംഗ് അനുബന്ധം എന്നാണ്. “ഡാറ്റാ സുരക്ഷാ അനുബന്ധം” എന്നാൽ അർത്ഥമാക്കുന്നത്, ഈ ഉടമ്പടിയോട് കൂട്ടിച്ചേർത്തിട്ടുള്ളതും ഇതിന്റെ ഭാഗവുമായ ഡാറ്റാ സുരക്ഷാ അനുബന്ധം എന്നാണ്. "സർക്കാർ എന്റിറ്റി" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ലോകത്തെ ഏതൊരു രാജ്യം അല്ലെങ്കിൽ അധികാരപരിധി, പരിധിയില്ലാതെ ഏതൊരു സ്റ്റേറ്റ്, പ്രാദേശിക, മുനിസിപ്പൽ, മേഖലാ, അല്ലെങ്കിൽ മറ്റ് യൂണിറ്റ് അല്ലെങ്കിൽ സർക്കാരിന്റെ രാഷ്ട്രീയ ഉപവിഭാഗം, എല്ലാ സർക്കാർ ഓർഗനൈസേഷൻ, സംവിധാനം, സ്ഥാപനം, അല്ലെങ്കിൽ അത്തരം സർക്കാരിനാൽ സ്ഥാപിതമായതും ഉടമസ്ഥതയുള്ളതും അല്ലെങ്കിൽ നിയന്ത്രിക്കുന്നതുമായ മറ്റ് സ്ഥാപനം, മുകളിലുള്ള ഏതിന്റെയെങ്കിലും ഒരു പ്രതിനിധി അല്ലെങ്കിൽ ഏജന്റ് എന്നിവയാണ്. "നിയമങ്ങൾ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, പരിധിയില്ലാതെ ഡാറ്റാ സുരക്ഷ, ഡാറ്റാ കൈമാറ്റം, അന്താരാഷ്ട ആശയവിനിമയങ്ങൾ, സാങ്കേതികമോ വ്യക്തിപരമോ ആയ ഡാറ്റയുടെ എക്സ്പോർട്ട് ചെയ്യൽ, പൊതുവായ കരസ്ഥമാക്കൽ എന്നിവ ഉൾപ്പെടെ, ബാധകമായ എല്ലാ പ്രാദേശിക, സ്റ്റേറ്റ്, ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങൾ, നിയന്ത്രണങ്ങൾ, കൺവെൻഷനുകൾ എന്നിവയാണ്. "റീസെല്ലർ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, Workplace പുനർവിൽപ്പന നടത്താനും അതിലേക്കുള്ള ആക്സസ് നൽകുന്നത് സാധ്യമാക്കാനും Meta അധികാരപ്പെടുത്തിയ, സാധുവായ ഉടമ്പടിയുള്ള ഒരു മൂന്നാം കക്ഷി പങ്കാളി എന്നാണ്. "റീസെല്ലർ ഉപഭോക്തൃ നിബന്ധനകൾ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സമയാസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നതും, ഈ ഉടമ്പടിയുടെ ഭാഗമായതും, നിങ്ങൾ ഒരു റീസെല്ലറിലൂടെ Workplace ആക്സസ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് ബാധകമായ, കക്ഷികൾ തമ്മിലുള്ള അധിക നിബന്ധനകളായ, https://www.workplace.com/legal/FB_Work_ResellerCustomerTerms, എന്നതിൽ കണ്ടെത്താവുന്ന നിബന്ധനകളാണ്. "ഉപയോക്താക്കൾ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, നിങ്ങളുടെയോ അഫിലിയേറ്റുകളുടെയോ ഏതെങ്കിലും തൊഴിലാളികൾ, കരാറുകാർ അല്ലെങ്കിൽ Workplace ആക്സസ് ചെയ്യാൻ നിങ്ങൾ അനുവദിക്കുന്ന മറ്റ് വ്യക്തികൾ എന്നിവരെയാണ്. "Workplace" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സമയാസമയങ്ങളിൽ പരിഷ്ക്കരിക്കുന്നതും, ഈ ഉടമ്പടി പ്രകാരം ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന എല്ലാ വെബ്സൈറ്റുകളും ആപ്പുകളും ഓൺലൈൻ സേവനങ്ങളും ടൂളുകളും ഉള്ളടക്കവും ഉൾപ്പെടെ, ഈ ഉടമ്പടി പ്രകാരം ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്ന Workplace സേവനവും ഏതെങ്കിലും തുടർ പതിപ്പുകളും എന്നാണ്. "നിങ്ങളുടെ ഡാറ്റ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, (എ) നിങ്ങളോ നിങ്ങളുടെ ഉപയോക്താക്കളോ Workplace-ൽ സമർപ്പിക്കുന്ന എല്ലാ കോൺടാക്‌റ്റ് വിവരങ്ങൾ അല്ലെങ്കിൽ നെറ്റ്‌വര്‍ക്ക് അല്ലെങ്കിൽ അക്കൗണ്ട് രജിസ്ട്രേഷൻ ഡാറ്റയും; (ബി) നിങ്ങളോ നിങ്ങളുടെ ഉപയോക്താക്കളോ പ്രസിദ്ധീകരിക്കുകയോ പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ഇമ്പോർട്ട് ചെയ്യുകയോ, നൽകുകയോ ചെയ്യുന്ന ഏത് ഉള്ളടക്കം അല്ലെങ്കിൽ ഡാറ്റയും; (സി) ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, പിന്തുണാ ഇൻസിഡന്റുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന മറ്റ് വിശദാംശങ്ങൾ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടെ, Workplace-മായി ബന്ധപ്പെട്ട പിന്തുണയ്ക്കായി നിങ്ങളോ നിങ്ങളുടെ ഉപയോക്താക്കളോ ഞങ്ങളെ ബന്ധപ്പെടുകയോ സമീപിക്കുകയോ ചെയ്യുമ്പോൾ ഞങ്ങൾ ശേഖരിക്കുന്ന വിവരവും; (ഡി) ഉപയോക്താക്കൾ എങ്ങനെയാണ് Workplace-മായി ഇടപഴകുന്നത് എന്നതുമായി ബന്ധപ്പെട്ട എല്ലാ ഉപയോഗ അല്ലെങ്കിൽ പ്രവർത്തന വിവരവും (ഉദാ., IP വിലാസങ്ങൾ, ബ്രൗസർ, ഓപ്പറേറ്റിംഗ് സിസ്‌റ്റം തരങ്ങൾ, ഉപകരണ ഐഡന്റിഫയറുകൾ) ആണ്. "നിങ്ങളുടെ നയങ്ങൾ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, നിങ്ങളുടെ ഏതെങ്കിലും ബാധകമായ തൊഴിലാളി, സിസ്റ്റം, സ്വകാര്യത, HR, പരാതി അല്ലെങ്കിൽ മറ്റ് നയങ്ങൾ എന്നാണ്.
ഡാറ്റാ പ്രോസസിംഗ് അനുബന്ധം
- നിർവ്വചനങ്ങൾ
ഈ ഡാറ്റാ പ്രോസസിംഗ് അനുബന്ധത്തിനുള്ളിൽ, “GDPR” എന്നതുകൊണ്ട് പൊതുവായ ഡാറ്റ പരിരക്ഷണ നിയമം (നിയമം (EU) 2016/679) എന്നാണ് അർത്ഥമാക്കുന്നത്, “കൺട്രോളർ”, “ഡാറ്റാ പ്രോസസ്സർ”, “ഡാറ്റാ സബ്ജക്റ്റ്”, “വ്യക്തിപരമായ ഡാറ്റ”, “വ്യക്തിപരമായ ഡാറ്റ നഷ്ടപ്പെടൽ” “പ്രോസസിംഗ്” എന്നിവയ്ക്ക് GDPR-ൽ നിർവ്വചിച്ചിട്ടുള്ള അതേ അർത്ഥങ്ങളായിരിക്കും ഉണ്ടാകുക. “പ്രോസസ് ചെയ്തു” “പ്രോസസ്” എന്നിവ “പ്രോസസ് ചെയ്യുന്നു” എന്നതിന്റെ നിർവ്വചനം അനുസരിച്ചു വേണം വ്യാഖ്യാനിക്കാൻ. GDPR, അതിലെ നിബന്ധനകൾ എന്നിവയിലേക്കുള്ള പരാമർശങ്ങളിൽ UK നിയമത്തിൽ GDPR ഭേദഗതി വരുത്തി ഉൾപ്പെടുത്തുന്നത് ഉൾപ്പെടുന്നു. ഇവിടെ നിർവ്വചിച്ചിട്ടുള്ള മറ്റെല്ലാ പദങ്ങൾക്കും ഈ ഉടമ്പടിയിൽ മറ്റെല്ലായിടത്തും നിർവ്വചിച്ചിട്ടുള്ള അതേ അർത്ഥം ആയിരിക്കും ഉണ്ടാകുക. - ഡാറ്റാ പ്രോസസിംഗ്
- ഈ ഉടമ്പടി പ്രകാരം പ്രോസസർ എന്ന നിലയിൽ നിങ്ങളുടെ ഡാറ്റയിലെ ഏതെങ്കിലും വ്യക്തിപരമായ ഡാറ്റയുമായി (“നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ”), ബന്ധപ്പെട്ട പ്രവൃത്തികൾ ചെയ്യുന്നതിന്, Meta ഇനിപ്പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്നു:
- പ്രോസസിംഗിന്റെ ദൈർഘ്യം, വിഷയം, രീതി, ഉദ്ദേശ്യം എന്നിവ ഉടമ്പടിയിൽ വ്യക്തമാക്കിയിരിക്കണം;
- പ്രോസസ് ചെയ്യുന്ന വ്യക്തിപരമായ ഡാറ്റയുടെ തരങ്ങൾ നിങ്ങളുടെ ഡാറ്റയുടെ നിർവ്വചനത്തിൽ വ്യക്തമാക്കിയിട്ടുള്ളവ ഉൾപ്പെട്ടിരിക്കണം;
- ഡാറ്റാ സബ്ജക്റ്റുകളുടെ വിഭാഗങ്ങളിൽ നിങ്ങളുടെ പ്രതിനിധികൾ, ഉപയോക്താക്കൾ എന്നിവരും നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ തിരിച്ചറിയുകയോ ഡാറ്റയ്ക്ക് തിരിച്ചറിയാൻ കഴിയുകയോ ചെയ്യുന്ന മറ്റെല്ലാ വ്യക്തികളും ഉൾപ്പെടുന്നു; ഒപ്പം
- ഡാറ്റാ കൺട്രോളർ എന്ന നിലയിൽ നിങ്ങളുടെ വ്യക്തിപരമായ ഡാറ്റയുമായി ബന്ധപ്പെട്ട നിങ്ങളുടെ ബാധ്യതകളും അവകാശങ്ങളും ഈ ഉടമ്പടിയിൽ പ്രസ്താവിച്ചിട്ടുണ്ട്.
- ഈ ഉടമ്പടി പ്രകാരമോ ഇതുമായി ബന്ധപ്പെട്ടോ Meta നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യുന്ന പരിധി വരെ, Meta:
- നിങ്ങളുടെ വ്യക്തിപരമായ ഡാറ്റയുടെ കൈമാറ്റവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ, ഈ ഉടമ്പടിയിൽ പ്രസ്താവിച്ചിട്ടുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, GDPR-ന്റെ ആർട്ടിക്കിൾ 28(3)(a) അനുവദിക്കുന്ന ഏതെങ്കിലും ഇളവുകൾക്ക് വിധേയമായി മാത്രമേ നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ പ്രോസസ് ചെയ്യാവൂ;
- ഈ ഉടമ്പടി പ്രകാരം നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ പ്രോസസ് ചെയ്യാൻ അനുമതി നൽകിയിട്ടുള്ള അതിന്റെ തൊഴിലാളികൾ ഡാറ്റയുടെ രഹസ്യാത്മകത സൂക്ഷിക്കുമെന്ന് പ്രതിജ്ഞാബദ്ധമാണെന്നും അല്ലെങ്കിൽ നിങ്ങളുടെ വ്യക്തിപരമായ ഡാറ്റയുമായി ബന്ധപ്പെട്ട് ഉചിതമായ നിയമപരമായ രഹസ്യാത്മകതാ ബാധ്യത അവർക്കുണ്ടെന്നും ഉറപ്പാക്കണം;
- ഡാറ്റാ സുരക്ഷാ അനുബന്ധത്തിൽ പ്രസ്താവിച്ചിട്ടുള്ള സാങ്കേതികവും ഓർഗനൈസേഷനെ സംബന്ധിക്കുന്നതുമായ നടപടികൾ നടപ്പാക്കണം;
- ഉപ-പ്രോസസർമാരെ നിയമിക്കുമ്പോൾ ഈ ഡാറ്റാ പ്രോസസിംഗ് അനുബന്ധത്തിന്റെ വകുപ്പ് 2.c, 2.d എന്നിവയിൽ താഴെ പരാമർശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കണം;
- GDPR-ന്റെ അദ്ധ്യായം III പ്രകാരം ഒരു ഡാറ്റാ സബ്ജക്റ്റിന്റെ അവകാശം നടപ്പാക്കുന്നതിനുള്ള അഭ്യർത്ഥനയോട് പ്രതികരിക്കുന്നതിനുള്ള നിങ്ങളുടെ ബാധ്യതകൾ പൂർത്തീകരിക്കുന്നതിനായി, Workplace-ലൂടെ സാധ്യമാകുന്നിടത്തോളം, ഉചിതമായ സാങ്കേതികവും ഓർഗനൈസേഷനെ സംബന്ധിക്കുന്നതുമായ നടപടികളിലൂടെ നിങ്ങളെ സഹായിക്കണം;
- പ്രോസസിംഗിന്റെ രീതിയും Meta-യ്ക്ക് ലഭ്യമായ വിവരവും കണക്കിലെടുത്തുകൊണ്ട്, GDPR-ന്റെ 32 മുതൽ 36 വരെയുള്ള ആർട്ടിക്കിളുകൾക്ക് അനുസൃതമായി നിങ്ങളുടെ ബാധ്യതകൾ അനുവർത്തിക്കുന്നതിൽ നിങ്ങളെ സഹായിക്കണം;
- ഉടമ്പടി അവസാനിപ്പിക്കുമ്പോൾ, യൂറോപ്യൻ യൂണിയനോ അംഗമായ സ്റ്റേറ്റ് നിയമമോ വ്യക്തിപരമായ ഡാറ്റ നിലനിർത്തണം എന്ന് ആവശ്യപ്പെടാത്ത പക്ഷം, ഉടമ്പടിക്ക് വിധേയമായി വ്യക്തിപരമായ ഡാറ്റ ഇല്ലാതാക്കണം;
- GDPR-ന്റെ ആർട്ടിക്കിൾ 28 പ്രകാരം Meta-യുടെ ബാധ്യതകൾ അനുവർത്തിക്കുന്നു എന്ന് കാണിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള Meta-യുടെ ബാധ്യത പൂർത്തീകരിക്കുന്നതിനായി ഈ ഉടമ്പടിയിൽ വിവരിച്ചിട്ടുള്ള വിവരം Workplace വഴി നിങ്ങൾക്ക് ലഭ്യമാക്കണം; ഒപ്പം
- വാർഷിക അടിസ്ഥാനത്തിൽ, Workplace-മായി ബന്ധപ്പെട്ട Meta-യുടെ നിയന്ത്രണങ്ങളുടെ SOC 2 ടൈപ്പ് II അല്ലെങ്കിൽ വ്യവസായത്തിലെ മാനദണ്ഡമനുസരിച്ചുള്ള മറ്റ് ഓഡിറ്റ് നടത്തുന്നതിന് Meta-യുടെ ഇഷ്ടാനുസൃതമുള്ള ഒരു മൂന്നാം കക്ഷി ഓഡിറ്ററെ ചുമതലപ്പെടുത്തണം, അത്തരം മൂന്നാം കക്ഷി ഓഡിറ്റർ വേണമെന്ന് നിങ്ങൾ ഇതിനാൽ ആവശ്യപ്പെടുന്നു. നിങ്ങളുടെ അഭ്യർത്ഥനയനുസരിച്ച്, Meta-യുടെ നിലവിലുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് നിങ്ങൾക്ക് നൽകും, അത്തരം റിപ്പോർട്ട് Meta-യുടെ രഹസ്യാത്മക വിവരമായി കണക്കാക്കപ്പെടും.
- ഈ ഉടമ്പടി പ്രകാരമുള്ള Meta-യുടെ ഡാറ്റാ പ്രോസസിംഗ് ബാധ്യതകൾ Meta-യുടെ അഫിലിയേറ്റുകൾക്കും മറ്റ് മൂന്നാം കക്ഷികൾക്കും ഉപകരാർ നൽകാൻ നിങ്ങൾ Meta-യ്ക്ക് അനുമതി നൽകുന്നു, നിങ്ങൾ എഴുതി നൽകുന്ന അഭ്യർത്ഥന പ്രകാരം അതിന്റെ ഒരു ലിസ്റ്റ് Meta നിങ്ങൾക്ക് നൽകും. ഈ ഉടമ്പടി പ്രകാരം Meta-യ്ക്ക് ബാധകമായ അതേ ഡാറ്റാ പരിരക്ഷാ ബാധ്യതകൾ ഉപ-പ്രോസസർക്കും ബാധകമാക്കുന്ന വിധത്തിൽ, അത്തരം ഉപ-പ്രോസസറുമായുള്ള ഒരു ഉടമ്പടി എഴുതിക്കൊണ്ട് മാത്രമേ Meta അങ്ങനെ ചെയ്യാവൂ. ഉപ-പ്രോസസർ അത്തരം ബാധ്യതകൾ പൂർത്തീകരിക്കാൻ പരാജയപ്പെട്ടാൽ, ആ ഉപ-പ്രോസസറുടെ ഡാറ്റാ പരിരക്ഷാ ബാധ്യതകൾ നടപ്പാക്കുന്നതിന് Meta-യ്ക്ക് നിങ്ങളോടുള്ള ഉത്തരവാദിത്തം പൂർണ്ണമായി അവശേഷിക്കും.
- Meta അധിക അല്ലെങ്കിൽ പകരമുള്ള ഉപ-പ്രോസസറെ(കളെ) ഏർപ്പെടുത്തുമ്പോൾ, അത്തരം അധിക അല്ലെങ്കിൽ പകരമുള്ള ഉപ-പ്രോസസറെ(കളെ) ഏർപ്പെടുത്തുന്നതിന് പതിനാല് (14) ദിവസം മുമ്പെങ്കിലും അത്തരം അധിക അല്ലെങ്കിൽ പകരമുള്ള പ്രോസസറെ(കളെ) കുറിച്ച് Meta നിങ്ങളെ അറിയിക്കണം. Meta അത്തരത്തിൽ അറിയിച്ച് പതിനാല് (14) ദിവസത്തിനകം, Meta-യ്ക്ക് ഉടൻ എഴുതി നൽകുന്ന അറിയിപ്പിലൂടെ ഉടമ്പടി അവസാനിപ്പിച്ചുകൊണ്ട് അത്തരം അധിക അല്ലെങ്കിൽ പകരമുള്ള ഉപ-പ്രോസസറെ(കളെ) ഏർപ്പെടുത്തുന്നതിനോട് നിങ്ങൾക്ക് എതിർപ്പ് പ്രകടിപ്പിക്കാം.
- നിങ്ങളുടെ വ്യക്തിപരമായ ഡാറ്റയുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഡാറ്റയുടെ ചോർച്ചയുണ്ടായാൽ അത് അറിഞ്ഞ ഉടൻ അനാവശ്യമായി വൈകാതെ Meta നിങ്ങളെ അറിയിക്കണം. അത്തരം അറിയിപ്പിൽ, അറിയിപ്പിന്റെ സമയത്തോ അറിയിപ്പ് നൽകിക്കഴിഞ്ഞ് ഉടനെയോ, നിങ്ങളുടെ ബാധിക്കപ്പെട്ട രേഖകളുടെ എണ്ണം, ബാധിക്കപ്പെട്ട ഉപയോക്താക്കളുടെ വിഭാഗവും അകദേശം എണ്ണവും, ചോർച്ചയെ തുർന്ന് അനുമാനിക്കുന്ന അനന്തരഫലങ്ങൾ, ഉചിതമായിടത്ത്, ചോർച്ചയുടെ മോശം ഫലങ്ങളുടെ സാധ്യത പരമാവധി കുറയ്ക്കുന്നതിനായി, യഥാർത്ഥമോ നിർദ്ദേശിക്കുന്നതോ ആയ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതും ഉൾപ്പെടെ, സാധ്യമാകുമ്പോൾ വ്യക്തിപരമായ ഡാറ്റയുടെ ചോർച്ചയെ സംബന്ധിക്കുന്ന പ്രസക്തമായ വിശദാംശങ്ങൾ ഉൾപ്പെട്ടിരിക്കണം.
- ഈ ഡാറ്റാ പ്രോസസിംഗ് അനുബന്ധം പ്രകാരം നിങ്ങളുടെ ഡാറ്റ പ്രോസസ് ചെയ്യുന്നതിന് GDPR അല്ലെങ്കിൽ EEA, UK അല്ലെങ്കിൽ സ്വിറ്റ്‌സർലൻഡിലുള്ള ഡാറ്റാ പരിരക്ഷാ നിയമങ്ങൾ ബാധകമാകുന്ന പരിധി വരെ, Meta Platforms Ireland Ltd നടത്തുന്ന ഡാറ്റാ കൈമാറ്റങ്ങൾക്ക് യൂറോപ്യൻ ഡാറ്റാ കൈമാറ്റ അനുബന്ധം ബാധകമായിരിക്കുകയും അതിന്റെ ഭാഗമായിരിക്കുകയും ചെയ്യും, ഈ ഡാറ്റാ പരിരക്ഷാ അനുബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിലൂടെ ഇത് ഉൾച്ചേർത്തിരിക്കുന്നു.
- ഈ ഉടമ്പടി പ്രകാരം പ്രോസസർ എന്ന നിലയിൽ നിങ്ങളുടെ ഡാറ്റയിലെ ഏതെങ്കിലും വ്യക്തിപരമായ ഡാറ്റയുമായി (“നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ”), ബന്ധപ്പെട്ട പ്രവൃത്തികൾ ചെയ്യുന്നതിന്, Meta ഇനിപ്പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്നു:
- USA പ്രോസസർ നിബന്ധനകള്‍
- Meta USA പ്രോസസർ നിബന്ധനകൾ ബാധകമാകുന്നിടത്തോളം, അവ ഈ ഉടമ്പടിയുടെ ഭാഗമാകുകയും അവയിൽ ഉൾപ്പെടുത്തുകയും ചെയ്യും, അത് വ്യക്തമായി ഒഴിവാക്കിയിരിക്കുന്ന സെക്ഷൻ 3 (കമ്പനിയുടെ ബാധ്യതകൾ) ഒഴികെ.
ഡാറ്റാ സുരക്ഷാ അനുബന്ധം
- പശ്ചാത്തലവും ഉദ്ദേശ്യവും
Meta നിങ്ങൾക്ക് Workplace നൽകുന്നതിന് ബാധകമായ ഏറ്റവും കുറഞ്ഞ സുരക്ഷാ ആവശ്യകതകൾ ഈ പ്രമാണത്തിൽ വിവരിച്ചിരിക്കുന്നു. - വിവര സുരക്ഷാ മാനേജ്മെന്റ് സിസ്റ്റം
Workplace-മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബാധകമായ, വ്യാവസായിക മാനദണ്ഡ പ്രകാരമുള്ള വിവര സുരക്ഷാ നടപടികൾ നടപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത, വിവര സുരക്ഷാ മാനേജ്മെന്റ് സിസ്റ്റം (ISMS) Meta സ്ഥാപിച്ചിട്ടുണ്ട്, ഇത് നിലനിർത്തുകയും ചെയ്യും. നിങ്ങളുടെ ഡാറ്റ അംഗീകൃതമല്ലാതെ ആക്സസ് ചെയ്യുകയോ വെളിപ്പെടുത്തുകയോ ഉപയോഗിക്കുകയോ നഷ്ടപ്പെടുത്തുകയോ അല്ലെങ്കിൽ മാറ്റം വരുത്തുകയോ ചെയ്യുന്നതിൽ നിന്ന് പരിരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് Meta-യുടെ ISMS. - റിസ്ക്ക് മാനേജ്മെന്റ് പ്രോസസ്
ഐടി അടിസ്ഥാനസൗകര്യവും ഭൗതിക സംവിധാനങ്ങളും ഉൾപ്പെടെയുള്ള, വിവരത്തിന്റെയും വിവര പ്രോസസിംഗ് സംവിധാനങ്ങളുടെയും സുരക്ഷ, റിസ്ക്ക് നിർണ്ണയിക്കലിനെ അടിസ്ഥാനമാക്കിയായിരിക്കും. Workplace-ന്റെ റിസ്ക്ക് നിർണ്ണയിക്കൽ പതിവായി നടത്തുന്നതാണ്. - വിവര സുരക്ഷയുടെ ഓർഗനൈസേഷൻ
ഓർഗനൈസേഷനിലെ ആകെയുള്ള സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ഒരു സുരക്ഷാ ഓഫീസറെ Meta നിയോഗിച്ചിട്ടുണ്ട്. നിങ്ങളുടെ Workplace ഇൻസ്റ്റൻസിന്റെ സുരക്ഷാ മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുള്ള വ്യക്തികളെ Meta നിയോഗിച്ചിട്ടുണ്ട്. - ഭൗതികവും പരിസ്ഥിതിയെ സംബന്ധിക്കുന്നതുമായ സുരക്ഷ
ഭൗതിക പ്രോസസിംഗ് സംവിധാനങ്ങളിലേക്കുള്ള ആക്സസ് അധികാരപ്പെട്ട വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് ന്യായമായ ഉറപ്പ് നൽകുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത നിയന്ത്രണങ്ങൾ Meta-യുടെ സുരക്ഷാ നടപടികളിൽ ഉൾപ്പെട്ടിരിക്കണം, പരിസ്ഥിതി സംബന്ധമായ അപകടങ്ങൾ കാരണമുണ്ടാകുന്ന നാശനഷ്ടം കണ്ടെത്താനും തടയാനും നിയന്ത്രിക്കാനും കഴിയുന്ന വിധത്തിലാണ് പരിസ്ഥിതി നിയന്ത്രണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഈ നിയന്ത്രണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: ഈ നിയന്ത്രണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:- ഡാറ്റാ പ്രോസസിംഗ് സംവിധാനത്തിലേക്കുള്ള എല്ലാ തൊഴിലാളികളുടെയും കരാറുകാരുടെയും ഭൗതിക ആക്സസ് ലോഗ് ചെയ്യലും ഓഡിറ്റ് ചെയ്യലും;
- ഡാറ്റാ പ്രോസസിംഗ് സംവിധാനത്തിലേക്കുള്ള സുപ്രധാന പോയിന്റുകളിൽ ക്യാമറാ നിരീക്ഷണ സംവിധാനം;
- കമ്പ്യൂട്ടർ ഉപകരണത്തിന്റെ താപനിലയും ആർദ്രതയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ; ഒപ്പം
- പവർ സപ്ലൈയും ബാക്കപ്പ് ജനറേറ്ററുകളും.
- വേർതിരിക്കൽ
നിങ്ങളുടെ ഡാറ്റ യുക്തിസഹമായി മറ്റ് ഉപഭോക്താക്കളുടെ ഡാറ്റയിൽ നിന്ന് വേർതിരിക്കുന്നുണ്ടെന്നും അധികാരപ്പെടുത്തിയ ഉപയോക്താക്കൾക്ക് മാത്രമേ നിങ്ങളുടെ ഡാറ്റ ലഭ്യമാകൂ എന്നും ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത സാങ്കേതിക സംവിധാനങ്ങൾ Meta നടപ്പാക്കും. - വ്യക്തികൾ
- പരിശീലനം
നിങ്ങളുടെ ഡാറ്റിലേക്ക് ആക്സസുള്ള എല്ലാ തൊഴിലാളികളും സുരക്ഷാ പരിശീലനത്തിന് വിധേയരാകുന്നു എന്ന് Meta ഉറപ്പാക്കണം. - സ്ക്രീനിംഗും പശ്ചാത്തല പരിശോധനകളും
Meta-യ്ക്ക്:- നിങ്ങളുടെ Workplace-ന്റെ ഇൻസ്റ്റൻസിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിനുള്ള ഒരു പ്രോസസ് ഉണ്ടാകണം.
- നിങ്ങളുടെ Workplace-ന്റെ ഇൻസ്റ്റൻസിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ പശ്ചാത്തല പരിശോധനകൾ Meta മാനദണ്ഡങ്ങൾ പ്രകാരം നടത്തുന്നതിനുള്ള ഒരു പ്രോസസ് ഉണ്ടാകണം.
- വ്യക്തിഗത സുരക്ഷാ ലംഘനം
നിങ്ങളുടെ ഡാറ്റയിലേക്ക് Meta-യിലെ വ്യക്തികൾ അംഗീകൃതമല്ലാതെയോ അനുമതി നൽകാൻ കഴിയാത്ത വിധത്തിലോ ആക്സസ് നേടിയാൽ, പിരിച്ചുവിടൽ വരെയും അത് ഉൾപ്പെടെയുമുള്ള ശിക്ഷാനടപടികൾ ഉൾപ്പെടെയുള്ള വിലക്കുകൾ Meta നടപ്പാക്കും.
- പരിശീലനം
- സുരക്ഷാ പരിശോധന
പ്രധാന നിയന്ത്രണങ്ങൾ ശരിയായി നടപ്പാക്കിയിട്ടുണ്ടോ, അവ ഫലപ്രദമാണോ എന്ന് വിലയിരുത്താനായി Meta പതിവായി സുരക്ഷാ, അപകടസാധ്യതാ പരീക്ഷകൾ നടത്തും. - ആക്സസ് നിയന്ത്രണം
- ഉപയോക്തൃ പാസ്‌വേഡ് മാനേജ്മെന്റ്
പാസ്‌വേഡുകൾ വ്യക്തിപരമാണന്നും അംഗീകൃതമല്ലാത്ത വ്യക്തികൾക്ക് ആക്സസ് ചെയ്യാൻ കഴിയില്ലെന്നും ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത, ഉപയോക്തൃ പാസ്‌വേഡ് മാനേജ്മെന്റിനായി സ്ഥാപിക്കപ്പെട്ട പ്രോസസ് Meta-യ്ക്ക് ഉണ്ടായിരിക്കണം, ഇതിൽ ഏറ്റവും കുറഞ്ഞത് ഇനിപ്പറയുന്നവ ഉൾപ്പെട്ടിരിക്കണം:- ഒരു പുതിയ, പഴയതിന് പകരമുള്ള അല്ലെങ്കിൽ താൽക്കാലിക പാസ്‌വേഡ് നൽകുന്നതിനു മുന്നോടിയായി, ഉപയോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നത് ഉൾപ്പെടെയുള്ള പാസ്‌വേഡ് പ്രൊവിഷനിംഗ്.
- കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ ആയിരിക്കുമ്പോഴോ നെറ്റ്‌വര്‍ക്കിലൂടെ കൈമാറ്റം ചെയ്യുമ്പോഴോ എല്ലാ പാസ്‌വേഡുകളും എൻക്രിപ്റ്റ് ചെയ്യൽ
- വെൻഡർമാരിൽ നിന്നുള്ള എല്ലാ സ്വതവേയുള്ള പാസ്‌വേഡുകളും മാറ്റൽ.
- ഉദ്ദേശിക്കുന്ന ഉപയോഗത്തിനനുസരിച്ച് ശക്തമായ പാസ്‌വേഡുകഘൽ
- ഉപയോക്തൃ അവബോധം.
- ഉപയോക്തൃ ആക്സസ് മാനേജ്മെന്റ്
അനാവശ്യമായ കാലതാമസമില്ലാതെ, ആക്സസ് അവകാശങ്ങളും ഉപയോക്തൃ ഐഡികളും മാറ്റുന്നതിനുള്ള ഒപ്പം / അല്ലെങ്കിൽ റദ്ദാക്കുന്നതിനുള്ള പ്രോസസ് Meta നടപ്പാക്കും. അപഹരിക്കപ്പെട്ട ആക്സസ് ക്രെഡൻഷ്യലുകൾ (പാസ്‌വേഡുകൾ, ടോക്കണുകൾ മുതലായവ) റിപ്പോർട്ട് ചെയ്യാനും റദ്ദാക്കാനുമുള്ള പ്രക്രിയകൾ Meta-യ്ക്ക് ഉണ്ടായിരിക്കണം 24/7. ഉപയോക്തൃ ഐഡിയും ടൈംസ്‌റ്റാമ്പും ഉൾപ്പെടെയുള്ള ഉചിതമായ സുരക്ഷാ ലോഗുകൾ Meta നടപ്പാക്കണം. ക്ലോക്ക് NTP-യുമായി സമന്വയിപ്പിച്ചിരിക്കണം. ഇനിപ്പറയുന്ന ഏറ്റവും കുറഞ്ഞ ഇവന്റുകൾ ലോഗ് ചെയ്തിരിക്കണം:- പ്രാമാണീകരണ മാറ്റങ്ങൾ;
- പരാജയപ്പെട്ടതും വിജയിച്ചതുമായ പ്രാമാണീകരണ, ആക്സസ് ശ്രമങ്ങൾ; ഒപ്പം
- എഴുതൽ, വായിക്കൽ പ്രവർത്തനങ്ങൾ.
- ഉപയോക്തൃ പാസ്‌വേഡ് മാനേജ്മെന്റ്
- ആശയവിനിമയ സുരക്ഷ
- നെറ്റ്‌വര്‍ക്ക് സുരക്ഷ
നെറ്റ്‌വര്‍ക്ക് വേർതിരിക്കലിനായി വ്യാവസായിക മാനദണ്ഡങ്ങളുമായി യോജിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യ Meta ഉപയോഗിക്കണം. സുരക്ഷിതമായ പ്രോട്ടോക്കോളുകളുടെയും മൾട്ടി-ഫാക്ടർ പ്രാമാണീകരണത്തിന്റെയും ഉപയോഗത്തിലൂടെ, റിമോട്ട് നെറ്റ്‌വർക്ക് ആക്‌സസ്സിന് എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയം ആവശ്യമായിരിക്കണം. - ഡാറ്റ കൈമാറ്റം ചെയ്യപ്പെടുമ്പോഴുള്ള പരിരക്ഷ
പൊതു നെറ്റ്‌വര്‍ക്കുകളിലൂടെ ഡാറ്റ കൈമാറ്റം ചെയ്യപ്പെടുമ്പോൾ രസഹ്യാത്മകത പരിരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഉചിതമായ പ്രോട്ടോക്കോളുകളുടെ ഉപയോഗം Meta നിർബന്ധമാക്കും.
- നെറ്റ്‌വര്‍ക്ക് സുരക്ഷ
- പ്രവർത്തന സുരക്ഷ
റോളുകളുടെയും ഉത്തരവാദിത്തങ്ങളുടെയും നിർവ്വചനം, അപകടസാധ്യതാ നിരീക്ഷണത്തിന്റെ പ്രത്യേക ഉടമസ്ഥത, അപകടസാധ്യതാ റിസ്ക്ക് നിർണ്ണയിക്കൽ, പാച്ച് ഡിപ്ലോയ്മെന്റ് എന്നിവ ഉൾപ്പെടെ, Workplace-നായുള്ള അപകടസാധ്യതാ മാനേജ്മെന്റ് പ്രോഗ്രാം Meta ആരംഭിച്ച് നടപ്പാക്കും. - സുരക്ഷാ ഇൻസിഡന്റ് മാനേജ്മെന്റ്
നിങ്ങളുടെWorkplace-ന്റെ ഇൻസ്റ്റൻസിനെ ബാധിക്കാൻ സാധ്യതയുള്ള സുരക്ഷാ ഇൻസിഡന്റുകൾ നിരീക്ഷിക്കാനും കണ്ടെത്താനും കൈകാര്യം ചെയ്യാനുമുള്ള ഒരു സുരക്ഷാ ഇൻസിഡന്റ് പ്രതികരണ പ്ലാൻ Meta സ്ഥാപിച്ച് നടപ്പാക്കണം. സുരക്ഷാ പ്രതികരണ പ്ലാനിൽ ഏറ്റവും കുറഞ്ഞത് റോളുകളുടെയും ബാധ്യതകളുടെയും നിർവ്വചനം, മൂലകാരണ വിശകലനം, പരിഹാര പ്ലാനുകൾ എന്നിവ ഉൾപ്പെടെയുള്ള പോസ്റ്റ് മോർട്ടം അവലോകനങ്ങൾ എന്നിവ ഉൾപ്പെട്ടിരിക്കണം. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ലംഘനങ്ങളോ വിദ്വേഷകരമായ പ്രവർത്തനങ്ങളോ നടക്കുന്നുണ്ടോ എന്നറിയാൻ Workplace-നെ Meta നിരീക്ഷിക്കും. പ്രസക്തമായ ഭീഷണികളും നിലവിലുള്ള ഭീഷണി ഇന്റലിജൻസും അനുസരിച്ച് നിങ്ങളുടെ Workplace-ന്റെ ഇൻസ്റ്റൻസിനെ ബാധിക്കുന്ന സുരക്ഷാ ഇൻസിഡന്റുകൾ തിരിച്ചറിയുന്നത് പ്രവർത്തനക്ഷമമാക്കാൻ രൂപകൽപ്പന ചെയ്തതായിരിക്കണം നിരീക്ഷണ പ്രോസസും തിരിച്ചറിയൽ സാങ്കേതികവിദ്യകളും. - ബിസിനസ് തുടർച്ച
നിങ്ങളുടെ Workplace-ന്റെ ഇൻസ്റ്റൻസിന് നാശം വരുത്തിയേക്കാവുന്ന അടിയന്തര സാഹചര്യങ്ങളോടോ മറ്റ് അപകടകരമായ സന്ദർഭങ്ങളോടോ പ്രതികരിക്കുന്നതിനുള്ള ബിസിനസ് തുടർച്ചാ പ്ലാൻ Meta നിലനിർത്തണം. വർഷത്തിൽ ഒരിക്കലെങ്കിലും Meta അതിന്റെ ബിസിനസ് തുടർച്ചാ പ്ലാൻ ഔദ്യോഗികമായി അവലോകനം ചെയ്യണം.
അവസാനമായി അപ്‌ഡേറ്റ് ചെയ്‌തത്: 2023 മാർച്ച് 27