Workplace കുക്കി നയം


ഈ Workplace കുക്കി നയം (“കുക്കി നയം”) ഞങ്ങൾ കുക്കികൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നത് വിശദീകരിക്കുന്നു, കൂടാതെ കുക്കികൾ വഴി ഞങ്ങൾ ശേഖരിക്കുന്ന പേഴ്സണൽ ഡാറ്റ പ്രോസസുചെയ്യുന്നതിന് ബാധകമാകുന്ന Workplace സ്വകാര്യതാ നയവുമായി ചേർത്ത് വായിക്കേണ്ടതാണ്. ഞങ്ങളുടെ പബ്ലിക്-ഫെയ്സിംഗ് മാർക്കറ്റിംഗ്, ഇൻഫർമേഷൻ വെബ്‌സൈറ്റായ workplace.com (“Workplace സൈറ്റ്”) നിങ്ങൾ സന്ദർശിക്കുമ്പോൾ ഈ കുക്കി നയം ബാധകമല്ല.
കുക്കികളും മറ്റ് സംഭരണ സാങ്കേതിക വിദ്യകളും
വെബ്‌ ബ്രൗസറുകളിൽ വിവരങ്ങൾ സംഭരിക്കാൻ ഉപയോഗിക്കുന്ന ചെറിയ ടെക്‌സ്‌റ്റുകളാണ് കുക്കികൾ. കമ്പ്യൂട്ടറുകളിലും ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും ഐഡന്റിഫയറുകളും മറ്റ് വിവരങ്ങളും സംഭരിക്കുന്നതിനും സ്വീകരിക്കുന്നതിനുമാണ് കുക്കികൾ ഉപയോഗിക്കുന്നത്. നിങ്ങളുടെ വെബ്‌ ബ്രൗസറിലോ ഉപകരണത്തിലോ ഞങ്ങൾ സംഭരിക്കുന്ന വിവരങ്ങൾ, നിങ്ങളുടെ ഉപകരണവുമായി ബന്ധപ്പെട്ട ഐഡന്റിഫയറുകൾ, മറ്റ് സോഫ്‌റ്റ്‌വെയറുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകൾ ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഈ നയത്തിൽ, ഈ എല്ലാ സാങ്കേതികവിദ്യകളെയും ഞങ്ങൾ “കുക്കികൾ” എന്ന് പരാമർശിക്കുന്നു.
എവിടെയാണ് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നത്?
നിങ്ങളുടെ കമ്പ്യൂട്ടറിലോ ഉപകരണത്തിലോ ഞങ്ങൾ കുക്കികൾ സ്ഥാപിക്കുകയും കുക്കികളിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ സ്വീകരിക്കുകയും ചെയ്‌തേക്കാം, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് (നിങ്ങൾ ജോലി ചെയ്യുന്ന അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് പ്രൊവിഷൻ ചെയ്‌ത സ്ഥാപനം) ഞങ്ങൾ നൽകുന്ന ഓൺലൈൻ Workplace ഉൽപ്പന്നം നിങ്ങൾ ഉപയോഗിക്കുമ്പോൾ ഇത് ഉപയോക്താക്കളെ Workplace ഉൽപ്പന്നം, ആപ്പുകൾ, ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ (ഒരുമിച്ച് "Workplace സേവനങ്ങൾ" എന്ന് വിളിക്കുന്നു) എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ കൊളാബറേറ്റ് ചെയ്യാനും പങ്കിടാനും അനുവദിക്കുന്നു.
കുക്കികൾ എത്ര കാലം നിലനിൽക്കും?
എല്ലാ കുക്കികൾക്കും അവ നിങ്ങളുടെ ബ്രൗസറിലോ ഉപകരണത്തിലോ എത്ര കാലം നിലനിൽക്കും എന്ന് നിർണ്ണയിക്കുന്ന കാലഹരണ തീയതികൾ ഉണ്ട്, ഇവയെ രണ്ട് ഗ്രൂപ്പുകളായി തിരിക്കാം:
  • സെഷൻ കുക്കികൾ - നിങ്ങൾ ബ്രൗസർ അടയ്‌ക്കുമ്പോഴെല്ലാം കാലഹരണപ്പെടുന്ന (സ്വയമേവ ഇല്ലാതാകുന്ന) താൽക്കാലിക കുക്കികളാണിത്.
  • പെർസിസ്റ്റന്റ് കുക്കികൾ - ഇവയ്ക്ക് സാധാരണയായി കാലഹരണ തീയതിയുണ്ട്, അതിനാൽ അവ കാലഹരണപ്പെടുന്നതുവരെ അല്ലെങ്കിൽ നിങ്ങൾ നേരിട്ട് ഇല്ലാതാക്കുന്നത് വരെ നിങ്ങളുടെ ബ്രൗസറിൽ തുടരുന്നതാണ്.
എന്തുകൊണ്ടാണ് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നത്?
ഉള്ളടക്കം വ്യക്തിപരമാക്കുക, സുരക്ഷിതമായ അനുഭവം പ്രദാനം ചെയ്യുക എന്നിങ്ങനെയുള്ള വഴികളിലൂടെ, Workplace സേവനങ്ങൾ നൽകാനും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഇവ ഞങ്ങളെ സഹായിക്കുന്നു.
പ്രത്യേകിച്ചും, താഴെപ്പറയുന്ന ആവശ്യങ്ങൾക്കായി ഞങ്ങൾ അവ ഉപയോഗിക്കുന്നു:
കുക്കി തരംഉദ്ദേശ്യം
പ്രാമാണീകരണം
നിങ്ങൾക്ക് എളുപ്പത്തിൽ Workplace സേവനങ്ങൾ ആക്‌സസ് ചെയ്യാനും ഉചിതമായ അനുഭവങ്ങളും ഫീച്ചറുകളും നിങ്ങളെ കാണിക്കാനുമുള്ള സൗകര്യമൊരുക്കുന്നതിനായി, നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കുന്നതിനും നിങ്ങൾ എപ്പോഴാണ് ലോഗിൻ ചെയ്‌തതെന്ന് നിർണ്ണയിക്കുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: നിങ്ങളുടെ ബ്രൗസറിനെ ഓർമ്മിപ്പിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു, അതിനാൽ നിങ്ങൾ Workplace സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യേണ്ടതില്ല.
സുരക്ഷ, സൈറ്റ്, ഉൽപ്പന്ന വിശ്വാസ്യത എന്നിവ
നിങ്ങളുടെ അക്കൗണ്ട്, ഡാറ്റ, Workplace സേവനങ്ങൾ എന്നിവ സുരക്ഷിതമായും പരിരക്ഷിതമായും സൂക്ഷിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: അനധികൃതമായി ഒരാൾ Workplace അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് കണ്ടെത്താനും കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്താനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നു, തുടർച്ചയായി വ്യത്യസ്‌തമായ പാസ്‌വേഡുകൾ നൽകി പ്രവേശിക്കാൻ ശ്രമിക്കുന്നത് ഇതിന് ഉദാഹരണമാണ്. നിങ്ങൾ പാസ്‌വേഡ് മറന്നുപോകുകയോ അക്കൗണ്ട് ആരോ ഹാക്കുചെയ്‌തതിനാൽ കൂടുതൽ വിവരങ്ങൾ ആവശ്യമാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ അക്കൗണ്ട് വീണ്ടെടുക്കാൻ അനുവദിക്കുന്ന വിവരങ്ങൾ സൂക്ഷിക്കാനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഞങ്ങളുടെ നയങ്ങൾ ലംഘിക്കുകയോ അല്ലെങ്കിൽ Workplace സേവനങ്ങൾ ലഭ്യമാക്കാനുള്ള ഞങ്ങളുടെ ശേഷിയ്‌ക്ക് വിഘാതം വരുത്തുകയോ ചെയ്യുന്ന പ്രവർത്തനം ‌ചെറുക്കാൻ വേണ്ടിയും ഞങ്ങൾ കുക്കികൾ ഉപയോഗിക്കാറുണ്ട്.
ഫീച്ചറുകളും സേവനങ്ങളും
Workplace സേവനങ്ങൾ ലഭ്യമാക്കാൻ ഞങ്ങളെ സഹായിക്കുന്ന ഫംഗ്‌ഷനുകൾ നൽകാൻ ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: മുൻഗണനകൾ സംഭരിക്കുന്നതിനും നിങ്ങൾ Workplace ഉള്ളടക്കം എപ്പോൾ കണ്ടുവെന്നോ ഇടപഴകിയെന്നോ അറിയാൻ കുക്കികൾ ഞങ്ങളെ സഹായിക്കുന്നു, കൂടാതെ മുൻഗണനകൾ സംഭരിക്കാനും നിങ്ങൾ Workplace ഉള്ളടക്കം എപ്പോൾ കണ്ടുവെന്നോ ഇടപഴകിയെന്നോ അറിയാനും നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കിയ ഉള്ളടക്കവും അനുഭവങ്ങളും നൽകാനും provCookies ഞങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായ ഉള്ളടക്കം നൽകാൻ സഹായിക്കുന്നതിനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: ഞങ്ങൾ ഒരു കുക്കിയിൽ വിവരങ്ങൾ സംഭരിക്കുന്നു, അത് ബ്രൗസറിലോ ഉപകരണത്തിലോ നൽകിയിരിക്കുന്നതിനാൽ നിങ്ങൾക്കിഷ്‌ടമുള്ള ഭാഷയിൽ സേവനം കാണാനാകും.
പ്രകടനം
പരമാവധി മികച്ച അനുഭവം നിങ്ങൾക്ക് നൽകാനായി ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: സെർവറുകൾക്കിടയിലുള്ള ട്രാഫിക് റൂട്ട് ചെയ്യാനും വ്യത്യസ്‌ത ആളുകൾക്കായി എത്ര വേഗത്തിലാണ് Workplace സേവനങ്ങൾ ലോഡ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നു. കുക്കികൾ നിങ്ങളുടെ സ്‌ക്രീനിന്റെയും വിൻഡോയുടെയും അനുപാതവും അളവുകളും രേഖപ്പെടുത്താനും നിങ്ങൾ ഉയർന്ന ദൃശ്യ തീവ്രത മോഡ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോയെന്ന് അറിയാനും സഹായിക്കുന്നു, അതിനാൽ ഞങ്ങൾക്ക് സൈറ്റുകളും ആപ്പുകളും ശരിയായി നൽകാനാകും.
അനലിറ്റിക്സും ഗവേഷണവും
Workplace സേവനങ്ങൾ എങ്ങനെയാണ് ആളുകൾ ഉപയോഗിക്കുന്നതെന്ന് മികച്ച രീതിയിൽ മനസ്സിലാക്കാനും അതുവഴി അവ മെച്ചപ്പെടുത്താനും ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നു.
ഉദാഹരണത്തിന്: ആളുകൾ Workplace സേവനങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാനും Workplace സേവനങ്ങളുടെ ഏതൊക്കെ ഭാഗങ്ങളാണ് ആളുകൾ ഏറ്റവും ഉപയോഗപ്രദമായും ഇടപഴകുന്നതായും വിശകലനം ചെയ്യാനും ഇനിയും മെച്ചപ്പെടുത്താനാകുന്ന ഫീച്ചറുകളേതൊക്കെയെന്ന് മനസ്സിലാക്കാനും കുക്കികൾ ഞങ്ങളെ സഹായിക്കുന്നു.
ഏത് കുക്കികളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്?
ഞങ്ങൾ ഉപയോഗിക്കുന്ന കുക്കികളിൽ നിങ്ങൾ ബ്രൗസർ അടയ്ക്കുമ്പോൾ ഇല്ലാതാക്കപ്പെടുന്ന സെഷൻ കുക്കികളും കാലഹരണപ്പെടുന്നത് വരെയോ നിങ്ങൾ ഇല്ലാതാക്കുന്നത് വരെയോ ബ്രൗസറിൽ നിലനിൽക്കുന്ന സ്ഥിരമായ കുക്കികളും ഉൾപ്പെടുന്നു.
Workplace സേവനങ്ങളിൽ ഞങ്ങൾ ഒന്നാം കക്ഷി കുക്കികൾ മാത്രമേ സജ്ജീകരിക്കൂ. Workplace സേവനങ്ങളിൽ മൂന്നാം കക്ഷി കുക്കികൾ സജ്ജീകരിച്ചിട്ടില്ല.
ഞങ്ങൾ കുക്കികൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് എങ്ങനെ നിയന്ത്രിക്കാം
ബ്രൗസർ കുക്കികൾ സജ്ജമാക്കാനും അവയെ ഇല്ലാതാക്കാനും തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്രമീകരണങ്ങൾ നിങ്ങളുടെ ബ്രൗസറോ ഉപകരണമോ നൽകിയേക്കാം. ഈ നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ ബ്രൗസറിന്റെയോ ഉപകരണത്തിന്റെയോ സഹായ മെറ്റീരിയൽ സന്ദർശിക്കുക. നിങ്ങൾ ബ്രൗസർ കുക്കി ഉപയോഗം പ്രവർത്തനരഹിതമാക്കിയിരിക്കുന്നെങ്കിൽ, Workplace സേവനങ്ങളുടെ ചില ഭാഗങ്ങൾ ശരിയായി പ്രവർത്തിച്ചേക്കില്ല.

അവസാനമായി പുതുക്കിയ തീയതി: 2022 ജൂൺ 10