Workplace സ്വകാര്യതാ നയം
Workplace from Meta എന്നത് Meta സൃഷ്ടിച്ച ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണ്, അത് ജോലിസ്ഥലത്ത് സഹകരിച്ച് പ്രവർത്തിക്കാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്നു. Workplace പ്ലാറ്റ്ഫോമിൽ Workplace വെബ്സൈറ്റുകൾ, ആപ്പുകൾ, ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു, ഇത് മൊത്തത്തിൽ "സേവനം" എന്നറിയപ്പെടുന്നു.
നിങ്ങൾ സേവനം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും പങ്കിടുന്നതും എങ്ങനെയെന്ന് ഈ സ്വകാര്യതാ നയം വിവരിക്കുന്നു.
ഓർഗനൈസേഷനുകൾക്കായി, അവരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ഉപയോഗിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഈ സേവനം, സേവനം ആക്സസ് ചെയ്യാനും ഉപയോഗിക്കാനും നിങ്ങളെ അധികാരപ്പെടുത്തിയ നിങ്ങളുടെ തൊഴിലുടമയോ മറ്റ് ഓർഗനൈസേഷനോ (നിങ്ങളുടെ "ഓർഗനൈസേഷൻ") ആണ് ഇത് നിങ്ങൾക്ക് നൽകുന്നത്.
നിങ്ങൾ ഉപയോഗിച്ചേക്കാവുന്ന മറ്റ് Meta സേവനങ്ങളിൽ നിന്ന് ഈ സേവനം വ്യത്യസ്തമാണ്. ആ മറ്റ് Meta സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നത് Meta ആണ്, അവ നിയന്ത്രിക്കപ്പെടുന്നത് അവരുടെ സ്വന്തം നിബന്ധനകളാൽ ആണ്. എന്നിരുന്നാലും, സേവനം നൽകുന്നത് നിങ്ങളുടെ ഓർഗനൈസേഷനാണ്, ഈ സ്വകാര്യതാ നയം, Workplace സ്വീകാര്യമായ ഉപയോഗ നയം, Workplace കുക്കി നയം എന്നിവ അനുസരിച്ചാണ് ഇത് നിയന്ത്രിക്കുന്നത്.
നിങ്ങളുടെ Workplace അക്കൗണ്ടിന്റെ ("നിങ്ങളുടെ അക്കൗണ്ട്") ഉത്തരവാദിത്തവും നിയന്ത്രണാധികാരവും നിങ്ങളുടെ ഓർഗനൈസേഷനാണ്. സേവനത്തിലൂടെ നിങ്ങൾ സമർപ്പിക്കുന്നതോ നൽകുന്നതോ ആയ ഏതൊരു ഡാറ്റയുടെയും ശേഖരണത്തിനും ഉപയോഗത്തിനുമുള്ള ഉത്തരവാദിത്തം നിങ്ങളുടെ ഓർഗനൈസേഷനാണ്, അത്തരം ഉപയോഗം നിയന്ത്രിക്കുന്നത് നിങ്ങളുടെ ഓർഗനൈസേഷന് Meta-യിൽ ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളാണ്.
ഈ സ്വകാര്യതാ നയത്തിന് പുറമേ, നിങ്ങളുടെ സേവനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഓർഗനൈസേഷന് അധിക നയങ്ങളോ പെരുമാറ്റച്ചട്ടങ്ങളോ ഉണ്ടായിരിക്കാം.
നിങ്ങളുടെ സേവനത്തിന്റെ ഉപയോഗത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, നിങ്ങളുടെ ഓർഗനൈസേഷനെ ബന്ധപ്പെടുക.
I. ഏത് തരത്തിലുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്?
നിങ്ങളോ സഹപ്രവർത്തകരോ മറ്റ് ഉപയോക്താക്കളോ സേവനം ആക്സസ് ചെയ്യുമ്പോൾ നിങ്ങളുടെ ഓർഗനൈസേഷൻ ഇനിപ്പറയുന്ന തരത്തിലുള്ള വിവരങ്ങൾ ശേഖരിക്കും:
- മുഴുവൻ പേരും ഇമെയിൽ വിലാസവും പോലുള്ള നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ;
- നിങ്ങളുടെ ഉപയോക്തൃനാമവും പാസ്വേഡും;
- നിങ്ങളുടെ ഔദ്യോഗിക പദവി, വകുപ്പ് വിവരങ്ങൾ, നിങ്ങളുടെ ജോലി അല്ലെങ്കിൽ ഓർഗനൈസേഷനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ;
- നിങ്ങൾ ഒരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്നതും ഉള്ളടക്കം സൃഷ്ടിക്കുന്നതും പങ്കിടുന്നതും മറ്റുള്ളവർക്ക് സന്ദേശമയയ്ക്കുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും ഉൾപ്പെടെ, സേവനം നിങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങൾ നൽകുന്ന ഉള്ളടക്കവും ആശയവിനിമയങ്ങളും മറ്റ് വിവരങ്ങളും. ഇതിൽ ഒരു ഫോട്ടോയുടെ ലൊക്കേഷൻ അല്ലെങ്കിൽ ഒരു ഫയൽ സൃഷ്ടിച്ച തീയതി എന്നിവപോലുള്ള നിങ്ങൾ നൽകുന്ന (മെറ്റാഡാറ്റ പോലുള്ള) ഉള്ളടക്കത്തിലെയോ അതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഉൾപ്പെടാം.
- മറ്റുള്ളവർ സേവനം ഉപയോഗിക്കുമ്പോൾ അവർ നൽകുന്ന വിവരങ്ങളും ആശയവിനിമയങ്ങളും ഉള്ളടക്കവും. ഇതിൽ അവർ നിങ്ങളുടെ ഫോട്ടോ പങ്കിടുകയോ അതിൽ അഭിപ്രായം നൽകുകയോ ചെയ്യുന്നതും നിങ്ങൾക്കൊരു സന്ദേശം അയയ്ക്കുന്നതും നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതും സമന്വയിപ്പിക്കുന്നതും ഇമ്പോർട്ടുചെയ്യുന്നതും പോലുള്ള വിവരങ്ങളും ഉൾപ്പെടുന്നതാണ്;
- സേവനത്തിന്റെ മറ്റ് ഉപയോക്താക്കളുമായുള്ള എല്ലാ ആശയവിനിമയങ്ങളും;
- നിങ്ങളുടെ ഓർഗനൈസേഷനിലേക്ക് അയച്ച ഉപയോക്തൃ ആശയവിനിമയങ്ങൾ, ഫീഡ്ബാക്ക്, നിർദ്ദേശങ്ങൾ, ആശയങ്ങൾ;
- ബില്ലിംഗ് വിവരം; ഒപ്പം
- സേവനവുമായി ബന്ധപ്പെട്ട് നിങ്ങളോ നിങ്ങളുടെ ഓർഗനൈസേഷനോ പ്ലാറ്റ്ഫോം പിന്തുണയുമായി ബന്ധപ്പെടുകയോ ഇടപഴകുകയോ ചെയ്യുമ്പോൾ നിങ്ങൾ നൽകുന്ന വിവരങ്ങൾ.
II. നിങ്ങളുടെ ഓർഗനൈസേഷൻ ഈ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു?
നിങ്ങളുടെ ഓർഗനൈസേഷനും മറ്റ് ഉപയോക്താക്കൾക്കും സേവനം നൽകാനും പിന്തുണയ്ക്കാനും Meta-യെ അനുവദിക്കുന്നതിനും നിങ്ങളുടെ ഓർഗനൈസേഷനിൽ നിന്നുള്ള മറ്റേതെങ്കിലും നിർദ്ദേശങ്ങൾക്കനുസൃതമായി പ്ലാറ്റ്ഫോമിന്റെ ദാതാവ് എന്ന നിലയിൽ നിങ്ങളുടെ ഓർഗനൈസേഷൻ ശേഖരിക്കുന്ന വിവരങ്ങൾ Meta-യുമായി പങ്കിടും. അത്തരം ഉപയോഗത്തിന്റെ ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- സേവനത്തിന്റെ ഉപയോഗം സംബന്ധിച്ച് ഉപയോക്താക്കളുമായും അഡ്മിനിസ്ട്രേറ്റർമാരുമായും ആശയവിനിമയം നടത്തുന്നത്;
- സംശയാസ്പദമായ പ്രവർത്തനം അല്ലെങ്കിൽ ബാധകമായ നിബന്ധനകളുടെയോ നയങ്ങളുടെയോ ലംഘനങ്ങൾ അന്വേഷിക്കുന്നത് പോലുള്ള പ്രവർത്തനങ്ങളിലൂടെ നിങ്ങളുടെ ഓർഗനൈസേഷനും മറ്റ് ഉപയോക്താക്കൾക്കുമായി സേവനത്തിന്റെ സുരക്ഷയും ഭദ്രതയും വർദ്ധിപ്പിക്കുന്നത്;
- ഞങ്ങളുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിങ്ങളുടെയും നിങ്ങളുടെ ഓർഗനൈസേഷന്റെയും അനുഭവങ്ങൾ വ്യക്തിഗതമാക്കുന്നത്;
- നിങ്ങളുടെ ഓർഗനൈസേഷനായി സേവനത്തിനുള്ളിൽ പുതിയ ഉപകരണങ്ങളോ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വികസിപ്പിക്കുന്നത്;
- സേവനത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഒരേ വ്യക്തി പ്രവർത്തിപ്പിക്കുന്ന വിവിധ ഉപകരണങ്ങളിലുടനീളമുള്ള സേവനത്തിലെ പ്രവർത്തനം ബന്ധപ്പെടുത്തുന്നത്;
- നിലവിലുള്ള ബഗുകൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും; ഒപ്പം
- സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണം ഉൾപ്പെടെ ഡാറ്റ, സിസ്റ്റം വിശകലനം നടത്തുന്നത്.
III. വിവരങ്ങളുടെ വെളിപ്പെടുത്തൽ
ഇനിപ്പറയുന്ന രീതിയിൽ നിങ്ങളുടെ ഓർഗനൈസേഷൻ ശേഖരിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നു:
- സേവനമോ സേവനത്തിന്റെ ഭാഗമോ നൽകുന്നതിൽ സഹായിക്കുന്ന മൂന്നാം കക്ഷി സേവന ദാതാക്കൾക്ക്;
- സേവനത്തിലൂടെ നിങ്ങൾക്ക് കണക്റ്റുചെയ്യാനാകുന്ന മൂന്നാം കക്ഷി ആപ്പുകൾ, വെബ്സൈറ്റുകൾ അല്ലെങ്കിൽ മറ്റ് സേവനങ്ങൾ എന്നിവയ്ക്ക്;
- സേവനത്തിന്റെ കൈമാറ്റം, ലയനം, ഏകീകരണം, അസറ്റ് വിൽപ്പന അല്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത പാപ്പരത്തമോ നിർദ്ധനാവസ്ഥയോ പോലുള്ള ഒരു കോർപ്പറേറ്റ് പണം കൈമാറലുമായി ബന്ധപ്പെട്ട്;
- ഏതെങ്കിലും വ്യക്തിയുടെ സുരക്ഷ സംരക്ഷിക്കാൻ; വഞ്ചന, സുരക്ഷ അല്ലെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിന്; ഒപ്പം
- ഒരു ആജ്ഞാപത്രം, വാറന്റ്, കണ്ടെത്തൽ ഉത്തരവ് അല്ലെങ്കിൽ നിയമ നിർവ്വഹണ ഏജൻസിയിൽ നിന്നുള്ള മറ്റ് അഭ്യർത്ഥന അല്ലെങ്കിൽ ഉത്തരവ് എന്നിവയുമായി ബന്ധപ്പെട്ട്.
IV. നിങ്ങളുടെ വിവരം ആക്സസ് ചെയ്യലും പരിഷ്ക്കരിക്കലും
സേവനത്തിനുള്ളിലെ ടൂളുകൾ ഉപയോഗിച്ച് സേവനത്തിലേക്ക് അപ്ലോഡ് ചെയ്ത വിവരങ്ങൾ നിങ്ങൾക്കും നിങ്ങളുടെ ഓർഗനൈസേഷനും ആക്സസ് ചെയ്യാനോ തിരുത്താനോ ഇല്ലാതാക്കാനോ (ഉദാഹരണത്തിന്, നിങ്ങളുടെ പ്രൊഫൈൽ വിവരമോ പ്രവർത്തന ലോഗ് വഴിയോ എഡിറ്റുചെയ്യുന്നത്) കഴിയും. സേവനത്തിൽ നൽകിയിരിക്കുന്ന ടൂളുകൾ ഉപയോഗിച്ച് നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ ആക്സസ് ചെയ്യാനോ പരിഷ്ക്കരിക്കാനോ നിങ്ങളുടെ ഓർഗനൈസേഷനെ നേരിട്ട് ബന്ധപ്പെടണം.
V. EU-U.S. ഡാറ്റ സ്വകാര്യതാ ഫ്രെയിംവർക്ക്
EU-U.S ഡാറ്റ സ്വകാര്യതാ ഫ്രെയിംവർക്കിലെ അതിന്റെ പങ്കാളിത്തം Meta Platforms, Inc. സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആ സാക്ഷ്യപ്പെടുത്തലിൽ വ്യക്തമാക്കിയ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി, EU-U.S.ഡാറ്റ സ്വകാര്യതാ ഫ്രെയിംവർക്കിനെയും U.S.-ൽ Meta Platforms, Inc. ലേക്ക് വിവരങ്ങൾ കൈമാറുന്നതിനുള്ള യൂറോപ്യൻ കമ്മീഷന്റെ ബന്ധപ്പെട്ട പര്യാപ്തതാ തീരുമാനത്തെയും ഞങ്ങൾ ആശ്രയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, Meta Platforms, Inc.-യുടെ ഡാറ്റ സ്വകാര്യതാ ഫ്രെയിംവർക്ക് വെളിപ്പെടുത്തൽ അവലോകനം ചെയ്യുക.
VI. മൂന്നാം കക്ഷി ലിങ്കുകളും ഉള്ളടക്കവും
നിങ്ങളുടെ ഓർഗനൈസേഷൻ നിയന്ത്രിക്കാത്ത മൂന്നാം കക്ഷികൾ പരിപാലിക്കുന്ന ഉള്ളടക്കത്തിലേക്കുള്ള ലിങ്കുകൾ സേവനത്തിൽ അടങ്ങിയിരിക്കാം. നിങ്ങൾ സന്ദർശിക്കുന്ന ഓരോ വെബ്സൈറ്റിന്റെയും സ്വകാര്യതാ നയങ്ങൾ നിങ്ങൾ അവലോകനം ചെയ്യണം.
VII. അക്കൗണ്ട് അവസാനിപ്പിക്കൽ
സേവനം ഉപയോഗിക്കുന്നത് നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഓർഗനൈസേഷനെ ബന്ധപ്പെടണം. അതുപോലെ, നിങ്ങൾ ഓർഗനൈസേഷനു വേണ്ടിയോ അതിനോടൊപ്പമോ പ്രവർത്തിക്കുന്നത് നിർത്തുകയാണെങ്കിൽ, ഓർഗനൈസേഷൻ നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയും കൂടാതെ/അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങൾ ഇല്ലാതാക്കുകയും ചെയ്തേക്കാം.
അക്കൗണ്ട് അവസാനിപ്പിച്ചതിന് ശേഷം ഒരു അക്കൗണ്ട് ഇല്ലാതാക്കാൻ സാധാരണയായി 90 ദിവസമെടുക്കും, എന്നാൽ ചില വിവരങ്ങൾ ന്യായമായ സമയത്തേക്ക് ബാക്കപ്പ് പകർപ്പുകളിൽ നിലനിൽക്കും. നിങ്ങൾ സൃഷ്ടിക്കുകയും സേവനത്തിൽ പങ്കിടുകയും ചെയ്യുന്ന ഉള്ളടക്കം നിങ്ങളുടെ ഓർഗനൈസേഷന്റെ ഉടമസ്ഥതയിലുള്ളതാണെന്നും നിങ്ങളുടെ ഓർഗനൈസേഷൻ നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്താലും സേവനത്തിൽ നിലനിൽക്കുമെന്നും ആക്സസ്സ് ചെയ്യാനാകുമെന്നും ശ്രദ്ധിക്കുക. ഈ രീതിയിൽ, സേവനത്തിൽ നിങ്ങൾ നൽകുന്ന ഉള്ളടക്കം നിങ്ങളുടെ ജോലിയുടെ വേളയിൽ നിങ്ങൾ സൃഷ്ടിച്ചേക്കാവുന്ന മറ്റ് തരത്തിലുള്ള ഉള്ളടക്കങ്ങൾക്ക് (അവതരണങ്ങളോ മെമ്മോകളോ പോലെ ഉള്ളവ) സമാനമാണ്.
VIII. സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ
ഈ സ്വകാര്യതാ നയം കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്തേക്കാം. അപ്ഡേറ്റ് ചെയ്യുമ്പോൾ ചുവടെയുള്ള “അവസാനം അപ്ഡേറ്റ് ചെയ്ത” തീയതി ഭേദഗതി ചെയ്യുകയും പുതിയ സ്വകാര്യതാ നയം ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്യും.
IX. കോൺടാക്റ്റ്
ഈ സ്വകാര്യതാ നയത്തെക്കുറിച്ചോ Workplace സ്വീകാര്യമായ ഉപയോഗ നയത്തെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, നിങ്ങളുടെ ഓർഗനൈസേഷന്റെ അഡ്മിൻ മുഖേന നിങ്ങളുടെ ഓർഗനൈസേഷനെ ബന്ധപ്പെടുക.
കാലിഫോർണിയ നിവാസികൾക്ക്, നിങ്ങളുടെ ഓർഗനൈസേഷന്റെ അഡ്മിൻ മുഖേന നിങ്ങളുടെ ഓർഗനൈസേഷനെ ബന്ധപ്പെടുന്നതിലൂടെ നിങ്ങളുടെ ഉപഭോക്തൃ സ്വകാര്യത അവകാശങ്ങളെക്കുറിച്ച് കൂടുതലറിയാൻ കഴിയും.
2023, ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ